ആലപ്പുഴ: പതിത ഹിന്ദുവിനായി പോരാടുകയെന്ന ആഹ്വാനവുമായി ഹിന്ദുഐക്യവേദി ആലപ്പുഴ നഗര്‍ സമ്മേളനം നടന്നു. സമ്മേളനം എസ്ഡി കോളേജ് ഇംഗഌഷ് വിഭാഗം അദ്ധ്യാപകന്‍ ഡോ. കൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഹിന്ദുധര്‍മ്മം ഭാരത സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും, ഹിന്ദു ധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാമെന്നും അദ്ദേഹം പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപം പൊളിക്കാനുള്ള അധികാരികളുടെ നീക്കം ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് അഡ്വ. എ. ജയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി. എന്‍. ജിനു മുഖ്യപ്രഭാഷണം നടത്തി. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നതറിയാത്ത ഹിന്ദുവിന്റെ ദുരവസ്ഥയ്‌ക്കെതിരെ ഹിന്ദുഐക്യവേദി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് സെക്രട്ടറി രാധാകൃഷ്ണന്‍, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് സി. ഉദയന്‍ എന്നിവര്‍ സംസാരിച്ചു. നഗര്‍ സമിതി ഭാരവാഹികളായി ഡോ. കൃഷ്ണന്‍ നമ്പൂതിരി, ക്യപ്റ്റന്‍ ശശി (രക്ഷാധികാരികള്‍), രാജശേഖരന്‍ (പ്രസിഡന്റ്), സി. എന്‍. ഹരിനാരായണന്‍( ജനറല്‍ സെക്രട്ടറി), ബി. രഘു(ട്രഷറര്‍), അനിരുദ്ധന്‍, ജയകുമാര്‍(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















