ആലപ്പുഴ: ജില്ലയിലെ വോട്ടര്‍പട്ടികയില്‍ പരേതാത്മാക്കള്‍ 5411 പേര്‍. ഇരട്ടിപ്പില്‍ കടന്നുകൂടിയത് 748 പേര്‍. ഇവരെയെല്ലാം പുറത്ത് നിറുത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി വോട്ടര്‍പട്ടികയുടെ ശുദ്ധീകരണ പ്രക്രിയ കമ്മീഷന്‍ തുടരുകയാണ്. പരേതാത്മാക്കള്‍ വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയത് ഏറ്റവും കൂടുതല്‍ കായംകുളം മണ്ഡലത്തിലാണ്. ഇവിടെ 755 പേരാണ് പരേതാത്മാക്കളായി വോട്ടര്‍പട്ടികയിലുണ്ടായിരുന്നത്. ഏറ്റവും കുറവ് ചെങ്ങന്നൂരില്‍, ഇവിടെ 382 പേര്‍ മാത്രമാണ് പരേതാത്മാക്കളായുണ്ടായിരുന്നത്.ഇരട്ടിക്കലിലും ഏറ്റവും കുറവ് ഇവിടെ തന്നെയായിരുന്നു. 35 പേര്‍. ഇരട്ടിപ്പില്‍ മുമ്പില്‍ അമ്പലപ്പുഴയാണ്. ഇവിടെ 148 പേര്‍ വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പിച്ചു വന്നിട്ടുണ്ട്. പരേതാത്മാക്കളെയും ഇരട്ടിപ്പുകാരെയും പൂര്‍ണമായും ഒഴിവാക്കി വരികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പരേതാത്മാക്കളുടെയും ഇരട്ടിച്ചു വന്നവരുടെയും എണ്ണം മണ്ഡലം, പരേതാത്മാക്കള്‍, ഇരട്ടിപ്പ് പേരുകാര്‍ എന്നീ ക്രമത്തില്‍. അരൂര്‍- 604, 64. ചേര്‍ത്തല- 557, 57. ആലപ്പുഴ- 690, 92.അമ്പലപ്പുഴ- 568, 148.കുട്ടനാട്- 492, 144.ഹരിപ്പാട്- 695, 44.കായംകുളം- 755, 62.മാവേലിക്കര- 668, 102. ചെങ്ങന്നൂര്‍- 382, 35. ഏറ്റവും പുതിയ വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 16,61,743 വോട്ടര്‍മാരാണുള്ളത്. ഏറ്റവുമധികം ചേര്‍ത്തലയിലും ഏറ്റവും കുറവ് കുട്ടനാട്ടിലുമാണ്. മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാര്‍. പുരുഷന്‍, സ്ത്രീ, ആകെ എന്നീ ക്രമത്തില്‍. അരൂര്‍-91542, 94943, 186485. ചേര്‍ത്തല-97883, 103578, 201461. ആലപ്പുഴ-91463, 98124, 189587.അമ്പലപ്പുഴ- 78838, 85167, 164005.കുട്ടനാട്- 77650, 83201, 160851. ഹരിപ്പാട്- 84448, 97111, 181559. കായംകുളം- 90506, 104111, 194617. മാവേലിക്കര- 88255, 103632, 191887. ചെങ്ങന്നൂര്‍-88218, 103073,191291
















