ആലപ്പുഴ: ഹോമിയോപ്പതി വകുപ്പ് നടപ്പാക്കുന്ന സീതാലയം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷവും മാതൃസംഗമവും എട്ടിന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.
സീതാലയത്തിന്റെ വന്ധ്യതാ നിവാരണക്ലിനിക്കിലൂടെ മാതൃത്വം സിദ്ധിച്ചവരുടെ മാതൃ സംഗമവും ‘സ്ത്രീയും നിയമപരിരക്ഷയും’ എന്ന വിഷയത്തില്‍ ബോധവത്കരണക്ലാസും ആണ് സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടികളുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി ആനി ജോണ്‍ നിര്‍വഹിക്കും.
ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ മുഖ്യാതിഥിയാകും. ഹോമിയോപ്പതി വകുപ്പ് മേധാവി ഡോ.കെ.ജമുന, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജെ.ഗിരിജ, ഡി.എം.ഒ ഡോ.എസ്.ഇന്ദു, ഡിസ്ട്രിക്ട് ലീഗല്‍ അതോറിട്ടി സെക്രട്ടറി ഷാജഹാന്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജീജ, വനിതാസെല്‍ സി.ഐ. മീനാകുമാരി ,വനിതാപൊലീസ് സ്റ്റേഷന്‍ എസ്.ഐ. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുക്കും.
















