വണ്ടൂര്‍: ക്ഷേത്രസംരക്ഷണസമിതി കാളികാവ് താലൂക്ക് സമ്മേളനം കാപ്പില്‍ കരിങ്കാളികാവ് ക്ഷേത്ര പരിസരത്ത് നടന്നു. താലൂക്ക് പ്രസിഡന്റ് പ്രഭാകരന് മാസ്റ്റര്‍ ധ്വജ്ജാരോഹണം നടത്തി. പുന്നപ്പാല ശങ്കരാശ്രമം മഠാധിപതി സ്വാമി പരമാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.ശ്രീനാഥ് കാരയാട്ട് ധര്‍മ്മാനുഷ്ഠാനങ്ങളെ കുറിച്ചും ആധുനിക ഹൈന്ദവ സമൂഹത്തിലെ ആചാരങ്ങളെകുറിച്ചും പ്രഭാഷണം നടത്തി, എന്‍സിവി നമ്പൂതിരി, കെ.നാരായണന്‍കുട്ടി, എം.കൃഷ്ണപ്രഗീഷ്, കെ.ശിവരാമന് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.അരുണ്‍(പ്രസിഡന്റ്), കെ.കെ.അരവിന്ദാക്ഷന് വൈസ്പ്രസിഡന്റ്), സൂരജ് കാരായ്(സെക്രട്ടറി), കെ.അനില്‍കുമാര്‍ തുവ്വൂര്‍(ജോ.സെക്രട്ടറി), പി.കെ.മധുസൂദനന്(ഖജാന്‍ജി), വി.പി.ബിപിന്‍(സാമൂഹ്യാരാധന), പുഷ്പരാജന്‍(മതപാഠശാല), വി.ടി.പ്രകാശ്(സത്സംഗ പ്രമുഖ്), മുരളീധരന് കൈലാസം(സേവാപ്രമുഖ്), ശങ്കരനാരായണന്(ദേവസ്വം സെക്രട്ടറി), കെ.ജയപ്രകാശ് കാപ്പില്‍, ടി.ശ്രീജിത്ത്, സുനില്‍കുമാര്‍, എം.കെ.ശരത്കുമാര്, പി.സുധീഷ്(കമ്മറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
മാതൃസമിതി ഭാരവാഹികളായി കെ.വി.സുശീല(പ്രസിഡന്റ്), ശാന്ത ശശിധരന്(വൈസ് പ്രസിഡന്റ്), ശ്രീവിദ്യ കൈലാസം(സെക്രട്ടറി), സുനിത മോഹന്‍ദാസ്(ജോ.സെക്രട്ടറി), രാധ കാരായ്(ഖജാന്‍ജി), ഷീബ കാരായ്, വിനീത ശ്രീനിവാസന്, ഉഷാകുമാരി, ഇന്ദിര വേലായുധന്(അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: