Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പ്; മൂന്ന് മണ്ഡലങ്ങളില്‍ യുഡിഎഫിന് തിരിച്ചടിയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 02:00 pm IST
in Malappuram

നിലമ്പൂര്‍: കേരളാ കോണ്‍ഗ്രസ്(എം) വീണ്ടും പിളര്‍ന്നതിന്റെ അലയൊലികള്‍ മലയോരമേഖലയെ പ്രകമ്പനം കൊള്ളിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ മലയോര മേഖലകളുള്‍പ്പെടുന്ന ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ പ്രകടനത്തെ ഇത് ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഏറനാട് മണ്ഡലത്തിലെ തോട്ടുമുക്കം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകള്‍, നിലമ്പൂര്‍ മണ്ഡലത്തിലെ നിലമ്പൂര്‍ നഗരസഭ, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, വണ്ടൂര്‍ മണ്ഡലത്തിലെ കരുവാരക്കുണ്ട്, ചോക്കാട് എന്നിവിടങ്ങളിലെല്ലാം കോട്ടയം, പത്തനംതിട്ട ഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റ കര്‍ഷകരാണ് കൂടുതല്‍. ഇവരില്‍ ഭൂരിഭാഗവും കത്തോലിക്ക സഭയുടെ വിശ്വാസികളുമാണ്. കേരളാ കോണ്‍ഗ്രസിന്റെ ജില്ലയിലെ ശക്തികേന്ദ്രവും ഈ കുടിയേറ്റ കര്‍ഷകരായിരുന്നു. കേരളാ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന പുതിയ പിളര്‍പ്പ് പ്രവര്‍ത്തകരെയും ബാധിച്ചു കഴിഞ്ഞു. ചിലര്‍ മാണിക്ക് പിന്തുണ നല്‍കി ഉറച്ചുനില്‍ക്കുമ്പോള്‍, ഭൂരിഭാഗം കര്‍ഷകര്‍ക്കും ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ പുതിയ പാര്‍ട്ടിയോടാണ് പ്രിയം. ഫ്രാന്‍സിസ് ജോര്‍ജ്ജ് കത്തോലിക്ക സഭക്കാരനായതാണ് ഒരു പ്രധാന കാരണം. ഇത്രയും നാള്‍ മലയോര മേഖലയില്‍ ഒറ്റക്കെട്ടായി നിന്നിരുന്ന കേരളകോണ്‍ഗ്രസുകാര്‍ രണ്ടുദ്രുവങ്ങളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഒരു വിഭാഗം ഇടതിനോടൊപ്പവും മറ്റൊരു വിഭാഗം വലതിനോടൊപ്പവും.

തെരഞ്ഞെടുപ്പിന് മുമ്പ് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം ശക്തമായി പിടിമുറുക്കിയാല്‍ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കണമെങ്കില്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. കേരളാ കോണ്‍ഗ്രസ് നേതാവും കര്‍ഷകനുമായ മാത്യൂ സെബാസ്റ്റ്യന്‍ യുഡിഎഫിനോട് പിണങ്ങി ഇപ്പോള്‍ ഇടതുചേരിയിലാണുള്ളത്.

ഏറനാട് മണ്ഡലത്തില്‍ പി.കെ.ബഷീര്‍ കഴിഞ്ഞ തവണ 11246 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പക്ഷേ ഇത്തവണ തോട്ടുമുക്കം, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളിലെ ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമാകും. എല്‍ഡിഎഫ് പൊതുസമ്മതാനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കടുപ്പത്തിലാകും. അരീക്കോട്, കാവനൂര്‍, എടവണ്ണ, ഊര്‍ങ്ങാട്ടിരി തുടങ്ങിയ പഞ്ചായത്തുകളില്‍ ബിജെപി ശക്തമായി രംഗത്തുള്ളതും വെല്ലുവിളിയാകും. നിലമ്പൂരിലെ അവസ്ഥയും സമാനമാണ്. ആര്യാടന്‍ മുഹമ്മദിന്റെ വിജയം കഴിഞ്ഞ തവണ വെറും 5598 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു. അന്ന് എതിരാളി ഇടതുസ്വതന്ത്രനായ പ്രൊഫ.തോമസ് മാത്യൂ ആയിരുന്നു. കത്തോലിക്ക സഭയുമായി അത്ര യോജിപ്പില്ലാത്ത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളാണ് തോമസ് മാത്യൂ. അതുകൊണ്ടാണ് പരാജയപ്പെടാന്‍ കാരണം. ഇത്തവണ നിലമ്പൂരിലെ യുഡിഎഫ് സീറ്റിനായി കെപിസിസി സംസ്ഥാന സെക്രട്ടറി വി.വി.പ്രകാശും, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്.ജോയിയും അവകാശവാദവുമായി രംഗത്തുണ്ടെങ്കിലും ആര്യാടന്‍ ഷൗക്കത്തായിരിക്കും സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ വിമതവിഭാഗം മണ്ഡലത്തില്‍ അതിശക്തമാണ്. ഷൗക്കത്തിന് ഇവരുടെ പിന്തുണയും ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വണ്ടൂര്‍ മണ്ഡലത്തില്‍ എ.പി.അനില്‍കുമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. മാത്യൂ സെബാസ്റ്റ്യന്‍ സ്വതന്ത്രനായോ എല്‍ഡിഎഫ് പിന്തുണയോടെയോ വണ്ടൂരില്‍ മത്സരിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. എന്തുതന്നെയായാലും കേരളാ കോണ്‍ഗ്രസിലെ ഭിന്നിപ്പ് വലിയ വെല്ലുവിളി തന്നെയാണ് ഈ മൂന്ന് മണ്ഡലങ്ങളിലും ഉയര്‍ത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അള്ളാഹുവിന് ഇഷ്ടമല്ലാത്തതിനാൽ വന്ദേമാതരം ആലപിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് കൗൺസിലർമാർ കുടുങ്ങും ; കേസെടുത്ത് മധ്യപ്രദേശ് പൊലീസ് 

Kerala

വൈദ്യുതി ഉപയോഗം റെക്കോഡില്‍, പവര്‍കട്ട് വരില്ലെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി, അടിയന്തര അവലോകന യോഗം വ്യാഴാഴ്ച

India

നാസിക്കിലെ ടിസിഎസില്‍ ലവ് ജിഹാദിന്റെയും മതപരിവര്‍ത്തനത്തിന്റെയും ലേഡി ക്യാപ്റ്റന്‍; എച്ച് ആര്‍ മാനേജര്‍ നിദാഖാന്‍; കണ്ടാല്‍ മാന്‍പേട, പക്ഷെ…

Kerala

കോഴിക്കോട് വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിക്കവെ പരിക്കേറ്റ് 16 വയസുകാരന്‍ മരിച്ചു

India

തീ കൊണ്ട് കളിക്കരുത് : തമിഴ്‌നാടിന്റെ ശബ്ദം അവഗണിച്ചാൽ കേന്ദ്രസർക്കാർ വൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് എം കെ സ്റ്റാലിൻ

പുതിയ വാര്‍ത്തകള്‍

ശബരിമല : എന്‍ എസ് എസ് വാദത്തെ എതിര്‍ത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്,ലിംഗ വിവേചനം അനുവദിക്കാനാകില്ല

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട് നെഞ്ചില്‍ കമ്പി തുളച്ചു കയറി കാട്ടാന ചരിഞ്ഞു

ക്ഷേത്രോത്സവത്തിനിടെ ദമ്പതികളെ ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്തു

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

യോഗി ബാബ ഒരു പോലീസുകാരന്റെ രൂപത്തിൽ വരണം , ഒരു വാദം കേൾക്കലും വേണ്ട, പ്രതിയെ നേരിട്ട് എൻകൗണ്ടർ ചെയ്യണം: അമരാവതി വിഷയത്തിൽ പൊട്ടിത്തെറിച്ച് നവനീത് റാണ

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണം കവര്‍ന്നു

റോബർട്ട് വാദ്രയുടെ ഭൂമിതട്ടിപ്പ് കേസിൽ ഇ ഡിയുടെ കുറ്റപത്രം കോടതി സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തി, എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാഗര്‍കോവിലില്‍ റോഡ്‌ഷോ ഉടന്‍

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.