Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിന്റെ മുഖ്യലക്ഷ്യം ആര്‍എസ്പിയെ നിലംപരിശാക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 12:31 pm IST
in Kollam

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പോടെ ആര്‍എസ്പിയെ രാഷ്‌ട്രീയമായി നിലംപരിശാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ലോകസഭാ തെരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗത്തിന് നേരിട്ട പരാജയത്തിന് ശക്തമായ തിരിച്ചടിയാണ് സിപിഎം കേന്ദ്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏറ്റവുമൊടുവില്‍ ആര്‍എസ്പിയെ സമ്മര്‍ദ്ദത്തിലാക്കികൊണ്ട് കോവൂര്‍ കുഞ്ഞുമോനെ വരെ പാര്‍ട്ടിക്ക് പുറത്തെത്തിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. പരനാറി പ്രയോഗത്തിലൂടെ പ്രേമചന്ദ്രനെ അങ്ങേയറ്റം ഇകഴ്‌ത്തിയ പിണറായി വിജയന്റെ ജില്ലയിലെ സന്ദര്‍ശനങ്ങളില്‍ എല്ലാം ജില്ലാഘടകത്തിന് ലഭിക്കുന്ന വ്യക്തമായ നിര്‍ദ്ദേശം തന്നെ ആര്‍എസ്പിയെ തരിപ്പണമാക്കലാണ്. ഇടതുപക്ഷത്തേക്ക് വരാന്‍ തയ്യാറായില്ലെങ്കില്‍ എന്തെല്ലാം ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഇടക്കിടെ രാഷ്‌ട്രീയഭാഷയില്‍ സിപിഎം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും യുഡിഎഫ് പാളയത്തില്‍ അടിയുറച്ചുനില്‍ക്കുന്ന ആര്‍എസ്പി നേതൃത്വം ഇതിനെ ചവറ്റുകൊട്ടയിലേക്ക് തള്ളുകയാണ്. ഇതാണ് സിപിഎമ്മിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് ആര്‍എസ്പിയില്‍ നിന്നാണ് കൊല്ലം അസംബ്ലി സീറ്റ് സിപിഎം തട്ടിയെടുത്തത്. പലതായി വിഭജിച്ചുപോയ ആര്‍എസ്പിക്ക് നിയോജകമണ്ഡലത്തില്‍ ശക്തിയില്ലെന്നാരോപിച്ചായിരുന്നു ഇത്.

ഇടതുവിപ്ലവകോട്ടയായ കൊല്ലത്ത് ആര്‍എസ്പിയുടെ വേര്‍പിരിയലിനുശേഷം ആദ്യമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഒന്നാകെ ഞെട്ടിച്ച വിജയമാണ് ആര്‍എസ്പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍ നേടിയത്. യുഡിഎഫിന് ഒപ്പംനിന്നു മത്സരിച്ച പ്രേമചന്ദ്രന്‍ പതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. നാലുമാസം മുമ്പ് നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം-സിപിഐ മുന്നണി നേട്ടം കൊയ്‌തെങ്കിലും യഥാര്‍ത്ഥത്തിലുള്ള മത്സരം നടക്കുന്നതു നിയമസഭാ തെരഞ്ഞെടുപ്പിലാണ്. സിപിഎമ്മിലെ പി.കെ.ഗുരുദാസനാണു നിലവില്‍ എംഎല്‍എ. 2011-ലെ തെരഞ്ഞെടുപ്പില്‍ 8540 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പി.കെ.ഗുരുദാസന്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത 114018 വോട്ടില്‍ 57986 വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ കെ.സി.രാജന് 49446 വോട്ട് ലഭിച്ചു. 71.14 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പം ആര്‍എസ്പി ഉണ്ടായിരുന്നുവെന്നതു വിജയഘടകമായി വിലയിരുത്തുന്നു.

ആര്‍എസ്പിയുടെ ഭീഷണി നേരിടാന്‍ കഴിയുന്നത്ര ആര്‍എസ്പിക്കാരെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രങ്ങള്‍ സിപിഎം നേരത്തെ പയറ്റിത്തുടങ്ങി. ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് വി.പി.രാമകൃഷ്ണപിള്ളയുടെ മകള്‍ ബി. ജയന്തിയെ കൂടെകൂട്ടിയാണു ഇതിന് തുടക്കമിട്ടത്. അതോടൊപ്പം സംസ്ഥാന കമ്മിറ്റിയംഗമായ രഘൂത്തമന്‍പിള്ളയേയും കൂടെകൂട്ടി. പ്രാദേശികമായി ആര്‍എസ്പി വിട്ട് സിപിഎമ്മിലേക്കു ചേക്കേറിയ ചുരുക്കം ആളുകളെ പൂമാലയിട്ടു സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ കൊല്ലത്ത് എത്തിയതും ശ്രദ്ധേയമായിരുന്നു. കൊല്ലം കൈവിട്ടാല്‍ സംഗതി കുഴയുമെന്ന കണക്കുകൂട്ടലും സിപിഎമ്മിനുണ്ട്. കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി, കെ.എം.എം.എല്‍. തുടങ്ങിയ മുഖ്യപ്രശ്‌നങ്ങള്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. സിബിഐ. അന്വേഷണം നടക്കുന്ന കശുവണ്ടി വികസന കോര്‍പറേഷനില്‍ യുഡിഎഫിലേയും എല്‍ഡിഎഫിലേയും നേതാക്കളായിരുന്നു ഇതുവരെ ഭരണം നടത്തിയിരുന്നത്. അഴിമതിയാരോപണങ്ങള്‍ക്ക് ഇരുകൂട്ടര്‍ക്കും പങ്കുണ്ടെന്ന നിഷ്പക്ഷവാദവും ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.