ഏറ്റുമാനൂര്‍: ടൗണിലെ മത്സ്യ ചന്തയില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധത്തിനും പരിസര മലിനീകരണത്തിനും അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നാളെ രാവിലെ 10നു ടൗണ്‍ ചുറ്റി പ്രകടനവും ധര്‍ണയും നടത്തും.
മുനിസിപ്പല്‍ അധികാരികളുടെ അലംഭാവത്തിനും കെടുകാര്യസ്ഥതക്കുമെതിരായി ബിജെപി നടത്തുന്ന പ്രകടനത്തിലും ധര്‍ണയിലും ജില്ലയിലേയും നിയോജക മണ്ഡലത്തിലേയും നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ബിജെപി ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കമ്മറ്റി അറിയിച്ചു.
















