കോട്ടയം: മെഡിക്കല്‍ കോളേജില്‍ രോഗിയുമായി വന്ന ഓട്ടോറിക്ഷ കുത്തിത്തുറന്ന് നാലായിരം രൂപയും എടിഎം കാര്‍ഡും ലൈസന്‍സും മോഷ്ടിച്ചു. കുമരകം സ്വദേശി കൂട്ടുമ്മേല്‍ സെബാസ്റ്റിയന്‍ കെ.ജെ(ടോമി)യുടെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. രോഗിയുമായി ആശുപത്രിയില്‍വന്ന സെബാസ്റ്റ്യന്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം ഡോക്ടറെ കാണുവാന്‍ പോവുകയായിരുന്നു. തിരികെ വന്ന ശേഷമാണ് മോഷണ വിവരം അറിയുന്നത്. മെഡിക്കല്‍ കോളേജ് പരിസരത്ത് ഇത്തരത്തില്‍ വാഹനങ്ങളില്‍ മോഷണം പതിവാകുന്നതായി പരാതിയുണ്ട്. ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി.
















