ഇലവുംതിട്ട: സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ സ്മരണയ്ക്കായുള്ള മൂലൂര്‍ അവാര്‍ഡ് ഇന്ന് സമ്മാനിക്കും.
25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന 30-മത് അവാര്‍ഡ് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുംമ്പടവം ശ്രീധരനില്‍ നിന്ന് പ്രഫ.വി. മധുസുദനന്‍ നായര്‍ ഏറ്റുവാങ്ങും. നവാഗത കവികള്ക്കുളള രണ്ടാമത് പുരസ്കാരം അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ നിഷാദ് തളിക്കുളത്തിന് സ്മ്മാനിക്കും. മൂലൂരിന്റെ 147-ാം ജന്മദിനമായ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് സംഘടിപ്പിച്ചിട്ടുളള ചടങ്ങില്‍ മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പി.വി.മുരളീധരന് അധ്യക്ഷത വഹിക്കും.
‘തിരുവിതാംകൂറിന്റെ പൊതുജീവിത രൂപീകരണത്തില്‍ സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കരുടെ പങ്കാളിത്തവും സംഭാവനകളും’ എന്ന വിഷയത്തില്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച അനുഹരിലാലിനെ ചടങ്ങില്‍ ആദരിക്കും. മുന്‍ എംഎല്‍എ കെ.സി.രാജഗോപാലന്‍, മൂലൂര്‍ സ്മാരക സമിതി പ്രസിഡന്റ് പ്രഫ.കെ. ശശികുമാര്‍, ഡോ.സി. ഉണ്ണികൃഷ്ണന്, ഡോ.ആര്.എസ്.രാജീവ്, വി.എസ്.ബിന്ദു,
എ .ഗോകുലേന്ദ്രന്‍, എ.സി. വിജയചന്ദ്രന്‍, വി.വിനോദ് എന്നിവര്‍ പ്രസംഗിക്കും. അഷ്ടമി എസ്.കുമാര്‍ പ്രാര്‍ഥനയും, അനുതാര,മീര വേണുഗോപാല്‍ എന്നിവര്‍ മൂലൂര്‍ കവിതാലാപനവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: