പൊഴുതന: ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വെക്കുന്ന സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസറും ഏറണാകുളം ജില്ലാ കലക്ടറുമായ എന്‍.ജി. രാജമാണിക്യം ജില്ലയില്‍ സന്ദര്‍ശനം നടത്തി.തര്‍ക്ക ഭൂമികള്‍ രാജമാണിക്യം പരിശോധിക്കുകയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജില്ലകളിലായി പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെക്കുന്നത് അനധികൃതമായിട്ടാണെന്ന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി പിടിച്ചെടുക്കുന്നതിനാണ് സ്പെഷ്യല്‍ ഓഫീസറായി രാജമാണിക്യത്തെ നിയോഗിച്ചത്. മൂപ്പൈനാട്, വെള്ളാര്‍മല, ചുണ്ടേല്‍, കോട്ടപ്പടി, തൃക്കൈപ്പറ്റ, അച്ചൂരാനം, പൊഴുതന, ്നെന്മേ്നി വില്ലേജുകളില്‍ ഹാരിസണ്‍ മലയാളം കൈവശം വെക്കുന്ന ഭൂമിയാണ് രാജമാണിക്യം പരിശോധിച്ചത്. ഈ ഭൂമിയുടെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ വില്ലേജ് ഓഫീസുകളിലെ ബി.ടി.ആര്. അടക്കമുള്ള രജിസ്റ്ററുകളും, ഭൂമിക്ക് അവകാശമുന്നയിച്ച് എച്ച്.എം.എല്‍. നല്കിയ രേഖകളും അദേഹം പരിശോധിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ഹാരിസണ്‍ മലയാളം കമ്പനി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസില്‍ തീര്‍പ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: