തിരുനെല്ലി: പട്ടിക വര്‍ഗ്ഗ ക്ഷേമവകുപ്പിന്റെ എടിഎസ് പദ്ധതിയില്‍ തിരുനെല്ലിയിലെ നിട്ടറ, മാന്താനം എന്നിവിടങ്ങളില്‍ മൂന്ന് ലക്ഷം രൂപയുടെ 45 വീടുകളാണ് അനുവദിച്ചിട്ടുള്ളത്. ഇവിടെയുള്ള മുഴുവന്‍ വീടുകളും ജില്ലാ നിര്‍മ്മിതി അധികൃത കേന്ദ്രമാണ് ഏറ്റെടുത്ത് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നിലവില്‍ മൂന്ന് ലക്ഷം രൂപ മുടക്കി സ്വാകാര്യ കരാറുകാരുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിക്കുന്നുണ്ട്. ഇവര്‍ നിര്‍മ്മിക്കുന്ന വീടുകള്‍ 550 സ്ക്വയര്‍ വിസ്തൃതിയില്‍ രണ്ട് ബഡ് റൂം അടുക്കള രണ്ട് റെഡിമെയ്ഡ് അലമാര എന്നി സൗകര്യങ്ങളോടെ നിര്‍മ്മിച്ചു നല്കുമ്പോള് ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള നിര്‍മ്മിതി കേന്ദ്രം ചെയ്യുന്നത് 430 സ്ക്വയര്‍ വിസ്തൃതിയും അടുക്കളയോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇവര്ക്കില്ലാത്ത വീടുകളാണ്.
വീടനുവദിച്ച 45 കുടുംബങ്ങള്‍ ചേര്‍ന്ന് ഗുണഭോക്ത കമ്മിറ്റി രൂപികരിക്കുകയും തുടര്‍ന്ന് പരാതി മന്ത്രി പി.കെ. ജയലക്ഷ്മിക്ക് കൈമാറുകയും ചെയ്യ്തിട്ടുണ്ട്. സ്വന്തമായി വീട് ഏറ്റെടുത്ത് നിര്‍മ്മിക്കാന്‍ മുന്നോട്ട് വരുന്ന കുടുംബങ്ങളോട് സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ അവകാശമില്ലെന്ന് പറഞ്ഞതായും കുടുംബങ്ങല്‍ പറയുന്നു. ആദിവാസി ഫണ്ടുകള്‍ ഉപയോഗിച്ച് ഇവരുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനെതിരെ വിശദമായ അന്വേഷണം വേണമെന്ന് പരാതിയില്‍ കുടുംബങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുനെല്ലിയില്‍ അനുവദിച്ച വീടുകളില്‍ തന്നെ ഓരു സ്ക്വായര്‍ വിസ്തൃതിക്ക് 170 രൂപ തോതില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രം സബ് നല്‍കിയതായും ആരോപണമുണ്ട്. 2015 ല്‍ ശുചിത്വ മിഷന് പദ്ധതി പ്രകാരം കക്കൂസിനും ബാത്ത്റൂമും അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്തതും ജില്ലാ നിര്‍മ്മിതി കേന്ദ്ര അധികൃതരാണ്. ബാവലി, ചേല്ലൂര്‍, മീന്‍കൊല്ലി എന്നിവിടങ്ങളിലായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ കക്കൂസ് നിര്‍മ്മിച്ചു നല്കി അധികൃതര്‍ തടിതപ്പിയതായി പരാതി ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: