തെക്കുംതറ : തെക്കുംതറ അമ്മസഹായം യു.പി.സ്കൂള്‍ സപ്തതി ജൂബിലിയാഘോഷം മാര്‍ച്ച് എഴിന് നടക്കും. ഇതിന്റെ ഭാഗമായി അയ്യായിരത്തിലധികം വരുന്ന പൂര്‍വ്വവിദ്യാര്‍ഥികളുടെ സംഗമവും വോളിബോള്‍ ടൂര്‍ണമെന്റും നടക്കും. രാവിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ഫ്ളഡ്ലൈറ്റ് വോളിബോള്‍ ടുര്‍ണമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. 1946-ല്‍ 46 വിദ്യാര്‍ഥികളുമായി ആരംഭിച്ച വിദ്യാലയത്തില്‍ ഇന്ന് 387 വിദ്യാര്‍ഥികളും 16 അധ്യാപകരുമാണുള്ളത്. അതില്‍ ഭൂരിഭാഗവും പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ഥികളാണ്. വിശാലമായ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ്, ഓപ്പണ്‍ സ്റ്റേജ്, ഇന്‍ഡോര്‍ സ്റ്റേഡിയം തുടങ്ങിയ സൗകര്യങ്ങള്‍ സ്കൂളിലുണ്ട്. കരാത്തെ പരിശീലനം, സംഗീതക്ലാസ്, നൃത്ത പഠനം, ഐ.ടി. പരിശീലനം, കൃഷി പരിശീലനം എന്നിവയില്‍ വിദഗ്ധ പരിശീലനം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്. സപ്തതി ആഘോഷം വിജയകരമാക്കാന്‍ നാട്ടുകാരുടെയും, പൂര്‍വ്വ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ എം.എല്‍.എ. എം.വി. ശ്രേയാംസ്കുമാര്‍ മുഖ്യ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട് . സ്വാഗതസംഘം ഭാരവാഹികളായ പി.ഒ. ശ്രീധരന് നമ്പ്യാര്‍, വി. ദിനേശ്കുമാര്‍, പി സുനില്‍കുമാര്‍, ഇ.കെ ഗോപിനാഥന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: