കോളേരി: കോളേരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന്റെസുവര്ണ്ണ ജൂബിലിയോടനുബന്ധിച്ച് ഡി.എം.വിംസ്മെഡിക്കല്കോളേജിന്റെആഭിമുഖ്യത്തില് മെഗാമെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.ഒ. ചാന്ദിനി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സുവര്‍ണ്ണജൂബിലി ചെയര്മാന് പി.എം.സുധാകരന് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ബി.ശിവന്, പ്രിന്‍സിപ്പാള്‍ പി.ജി.സുഷമ ,പി.ടി.എ. പ്രസിഡന്റ ്കെ.ആര് ബിജു, ടി.എം. സന്തോഷ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ജനറല്‍ മെഡിസിന് , ഇ.എന്‍.ടി, അസ്ഥിരോഗവിഭാഗം, ഹൃദ്രോഗവിഭാഗം ,ന്യൂറോളജി ,ജനറല്‍സര്‍ജറി , ഗൈനക്കോളജി വിഭാഗങ്ങളിലായി 400- ഓളംരോഗികള് പങ്കെടുത്തു. ക്യാമ്പില്‍ എന്‍.എസ്.എസ്. വാളണ്ടിയേഴ്സിന്റെ സേവനം പ്രശംസനീയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: