കരുനാഗപ്പള്ളി: സിമന്റില്‍ തീര്‍ത്ത അതിമനോഹരമായ രണ്ടു നന്ദികേശ വിഗ്രഹങ്ങള്‍ ഭഗവാനു മുന്‍പില്‍ സമര്‍പ്പിക്കുന്ന സന്തോഷത്തിലാണ് കുലശേഖരപുരം മീനത്തേരി പടീറ്റതില്‍ കെ.മണിയന്‍. കല്‍പ്പണിക്കാരനായ മണിയന്‍ ചെറുപ്പകാലം മുതല്‍ ചിത്രകലകളില്‍ നൈപുണ്യം തെളിയിച്ച വ്യക്തിയാണ്. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായ നന്ദികേശവിഗ്രഹം കാണുവാനും വിവിധ ക്ഷേത്രങ്ങളിലേക്ക് കെട്ടുകാഴ്ചയ്‌ക്ക് ബുക്ക് ചെയ്യാനായി നിരവധി ആളുകളെത്തുന്നു. എന്നാല്‍ ആദിനാട് ശ്രീഘണ്ഠകര്‍ണ്ണന്‍കാവ് ക്ഷേത്രത്തിലെ ഭക്തനായ മണിയന്‍ ശിവവാഹനരൂപം ശിവരാത്രി മഹോത്സവത്തില്‍ നേര്‍ച്ചയായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. നന്ദികേശന്റെ കിടക്കുന്ന രൂപത്തിലുളള വിഗ്രഹമാണ് മണിയന്‍ നിര്‍മ്മിച്ചത്.
















