കുറിച്ചി: പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച പഠനോപകരണങ്ങള്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാത്തതിലും പഠനോപകരണങ്ങള്‍ വാങ്ങനുണ്ടാക്കിയ കരാറിലെ അഴിമതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടും ചങ്ങനാശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറിച്ചി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. താലൂക്ക് പ്രസിഡന്റ് സജിമോന്‍ ഡി. അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ജോസ് പി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോളി കല്ലുകണ്ടം, വൈസ് പ്രസിഡന്റ് റെജി സി ജോണ്‍, സനല്‍കുമാര്‍, സി.പി. ജയ്‌മോന്‍ എന്നിവര്‍ സംസാരിച്ചു.
















