പനമരം : പനമരം താലൂക്ക് തലക്കര ചന്തു സേവാസമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഫണ്ട് സമാഹരണം ആരംഭിച്ചു. പനമരം അമൃതേശ്വര കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചടങ്ങ് ആര്‍എസ്എസ് താലൂക്ക് സംഘചാലക് കുമാരന് ഉദ്ഘാടനം ചെയ്തു. പനമരം സിഎച്ച്സിയില് അന്നദാനം നടത്തുന്നതിന് എച്ചോം സി. മഹേഷില്‍ നിന്നും സംഭാവന കുമാരന് ഏറ്റുവാങ്ങി. 2015 ഓക്ടോബറില്‍ രൂപികരിച്ച സേവാസമിതി മെഡിക്കല്‍ ക്യാമ്പുകള്‍ രോഗികള്‍ക്ക് ധനസഹായം പുസ്തകവിതരണം കുടുംബ സംഗമം ബോധവത്ക്കരണ ക്ലാസ്സുകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി യോഗം വിലയിരുത്തി.
ചടങ്ങില്‍ സമിതി പ്രസിഡന്റ് എം.കെ. ബഷി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗണേഷന് സ്വാഗതം പറഞ്ഞു. സന്തോഷ്, മഹേഷ്, നിതിന്‍ രവീന്ദ്രന്, ദിലീപ്, വിനോദ്, ശങ്കരന്, സി.കെ.രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: