കല്‍പ്പറ്റ : ആറാമത് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മാര്‍ച്ച് രാവിലെ 9.30ന് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശാദേവി നിര്‍വ്വഹിക്കും. കാഴ്ചയുടെ നിശ്ശബ്ദ കൊലയാളി എന്ന് അറിയപ്പെടുന്ന ഗ്ലോക്കോമയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. അദൃശ്യമായ ഗ്ലോക്കോമയെ ചെറുക്കുക എന്നതാണ് ഈ വര്‍ഷത്തെ വാരാചരണ സന്ദേശം.
കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുമ്പോള്‍ കണ്ണിലെ ഞരമ്പുകള്‍ക്ക് ക്ഷതമേല്‍ക്കുകയും, കണ്ണിന്റെ ഞരമ്പറ്റോ പൂര്‍ണ്ണമായും നശിച്ച് കാഴ്ച ശക്തി നഷ്ടപ്പെടുക്കയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ 40 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ നേത്ര പരിശോധനക്ക് വിധേയരാക്കി കണ്ണുകള്‍ സംരക്ഷിക്കുകയാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രത്നവല്ലി അദ്ധ്യക്ഷയാവുന്ന പരിപാടിയില്‍ ആരോഗ്യ കോരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ് ദിനാചരണ സന്ദേശം നല്‍കും. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വി. അലി, ഡോ. പി. ജയേഷ്, അര്‍ബന്‍ ആര്.സി.എച്ച്.ഓഫീസര്‍ ഡോ.അജയന് കെ.എസ് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: