മേപ്പാടി : കല്‍പ്പറ്റ-മേപ്പാടി റോഡ് നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കി ഗതാഗത യോഗ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പുത്തൂര്‍വയല്‍ മഹാത്മ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ആവശ്യപ്പെട്ടു. രണ്ട് മാസത്തിലേറെയായി അടച്ചിട്ടിരിക്കുന്ന റോഡ് സ്കൂള്‍ കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം ഒട്ടേറെപേരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. സ്വാര്‍ഥ താല്പര്യങ്ങളുടെയും വ്യക്തി താല്പര്യങ്ങളുടെയും പേരില്‍ റോഡ് പ്രവൃത്തി തടസപ്പെടുത്തുന്നത് അപലപനീയമാണെന്ന് യോഗം കുറ്റപ്പെടുത്തി. അനാവശ്യ കാരണങ്ങളുന്നയിച്ച് പ്രവര്‍ത്തി തടസപ്പെടുത്തുന്നതിനെതിരെ പ്രതിരോധിക്കുമെന്നും പ്രദേശവാസികള്‍ ഇതിനെതിരെ രംഗത്തിറങ്ങണമെന്നും യോഗം അഭ്യര്‍ഥിച്ചു.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദുജോസ് ഉദ്ഘാടനം ചെയ്തു. ക്ലബ്പ്രസിഡന്റ് സി. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. 19ാംവാര്‍ഡ് കൗണ്‍സിലര്‍ വി.ഹാരിസ്, ടി.എം.സുബീഷ്, ഉമ്മത്തൂര്‍ ജറീഷ്, കെ. കെ.ഷമീര്‍, ലാസര്‍ ഡഗ്ലസ്, പി.എ.അബ്ബാസ്, യു.റഫീഖ്, കാപ്പന് അന്‍സാര്‍, ഫാഷില് റഷീദ്, ചാക്കിരി നൗഷാദ്, പി. വി.സുരേഷ്, ടി.നാസര്‍ തയ്യില്‍, പ്രതീഷ്കുമാര്‍, യു.എ. ഫിനോസ്, ഉസ്മാന് ഷഫീഖ്, സനൂപ്, പി.മനു, ഷിജാഹ്, എം. എസ്. ജയന്, അര്‍ഷാദ്, കെ. പി.പ്രസാദ്, എം.വി. അഷ്റഫ്, ടി. റഷീദ്, സി.കെ.ഷബീര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: