മാനന്തവാടി : എടവക ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഭാരതീയ ജനതാപാര്‍ട്ടി എടവക പഞ്ചായത്ത് കണ്വെന്ഷന് ആവശ്യപ്പെട്ടു.
പദ്ധതി നടത്തിപ്പിലെ ദീര്‍ഘവീക്ഷണമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം ഉദ്യോഗസ്ഥരും ഭരണസമിതിയും സ്വകാര്യ ഏജന്‍സിയും ചേര്‍ന്ന് പൊതുഖജാനാവിന് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിവെച്ചിരിക്കുന്നത്.
പണി പൂര്‍ത്തിയായിട്ടും പദ്ധതി കമ്മീഷന് ചെയ്യാത്തത് ഗുണഭോക്തൃവിഹിതം നല്കി കുടിവെളളത്തിനായി കാത്തിരിക്കുന്ന സാധാരണക്കാരായ ജനങ്ങളോടുളള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി.
ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന് അധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ സജിശങ്കറിന് യോഗത്തില്‍ സ്വീകരണംനല്കി.
ജി.കെ.മാധവന്,വിജയന് കൂവണ, ശ്രീലതാബാബു,രജിതാഅശോകന്‍, ജയചന്ദ്രന്വാളേരി എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിന്റെ പുതിയ ഭാരവാഹികളായി വി.കെ.മുരളീധരന് (പ്രസിഡന്റ്), അബ്ദുള്‍ സത്താര്‍, ശോഭ കാരമൊട്ടമ്മല് (വൈസ്പ്രസിഡന്റ്), ജയചന്ദ്രന് വാളേരി(ജനറല്‍ സെക്രട്ടറി), വിജയന് മാങ്കൊല്ലി, സുരേഷ് ബാബു (സെക്രട്ടറി), രാജേന്ദ്രപ്രസാദ ് (ട്രഷറര്‍) എന്നിവരെയും മഹിളാ മോര്‍ച്ച കണ്‍വീനറായി യശോദചന്ദ്രനെയും ജോ:കണ്‍വീനറായി പുഷ്പാ രാമകൃഷ്ണനെയും യോഗം തിരഞ്ഞെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: