വെറുതെ നീയെന്തിനെന്‍ ഹൃദയാമാം വീണയില്‍
പുതിയൊരു രാഗത്തിന് ശീലുകള്‍ തീര്‍ത്തു പോയ്
അകലെ ആകാശ വിജനമാം
കോണില്‍ നിന്നനുരാഗം കണ്ണില്‍ നിറയ്ക്കാത്തതെന്തു നീ?
പറയൂ, അഹിതമായ് പറഞ്ഞുവോ ഞാനന്ന്
പിരിയുമ്പോള്‍ നിന്നോടു ചേര്‍ന്നിരുന്ന്
നിറയെ ആകാശ മേലാപ്പില്‍ താരകള്‍
വര്‍ണ്ണക്കുടകള്‍ വിടര്‍ത്ത കാലം
അരുണമാം രേഖകള്‍ തെളിയുന്ന കവിളിലെ
നറുവെണ്ണിലാവില് തലോടി യെന്നോ?
അങ്ങകലെയാ താരകള്‍ നീന്തുന്ന പൊയ്കയില്‍
അറിയാതെ മുങ്ങിക്കുളിക്കയോ നീ?
എന്‍ വികൃതമാം ജീവിതതന്ത്രിയിലന്നു നീ
സുന്ദരരാഗം മീട്ടിയതെങ്ങനെ?
അകലെ മലമഞ്ഞിന് അറ്റത്തു നിന്നെന്നെ
അരുമപോല് മെല്ലെ വിളിക്കാത്തതെന്തു നീ ?
വിറയാര്‍ന്ന ചുണ്ടിലെ മൃദുലമാം സ്പര്ശങ്ങള്
അറിയുന്നു, ചിറകടി കേള്‍ക്കുന്നു ഞാനെന്നും
വരുമോ, തെളിനീരുറവയായ് വീണ്ടും നീ
നീറുന്ന മനസ്സിന്റെ ഉള്ളം കുളിര്‍പ്പിക്കാന്‍?
കാലങ്ങളേറെക്കഴിഞ്ഞു പോയെങ്കിലും
കാതോര്‍ത്തു നില്ക്കുമീ വഴിയില്‍ ഞാനേകനായ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: