വണ്ടൂര്‍: നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിക്കാനുള്ള മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തിന്റെ ശ്രമം ബൈക്ക് ഉടമയുടെയും, നാട്ടുകാരുടേയും ഇടപെടലിനെ തുടര്‍ന്ന് പരാജയപ്പെട്ടു. സംഘത്തിലൊരു വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. വ്യാഴാഴ്ച്ച രാത്രി എട്ട് മണിയോടെ വാണിയമ്പലം കറുത്തേനിയില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. ചാത്തങ്ങോട്ടുപുറം സ്വദേശിയായ പ്രജീഷിന്റെ കെഎല്‍10 എഎന്‍ 2906 നമ്പര്‍ പള്‍സര്‍ ബൈക്കാണ് മമ്പാട് സ്വദേശികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മോഷ്ടിച്ചത്. കറുത്തേനിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വന്ന പ്രജീഷ് ബൈക്ക് പാതയോരത്ത് നിറുത്തിയിട്ടിരിക്കുകയായിരുന്നു. മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇതിന്റെ എന്ജിന് സ്വിച്ചിന്റെ പൂട്ടു പൊട്ടിച്ച് ഓടിച്ചു പോവുകയായിരുന്നു. ബൈക്ക് കാണാതായതിനെ തുടര്‍ന്ന് പരാതി നല്‍കാനായി വണ്ടൂര്‍ സ്റ്റേഷനിലേക്ക് സുഹൃത്തിന്റെ കാറില്‍ വരുന്നതിനിടെ കൂരിക്കുണ്ട് ബൈപ്പാസിനു സമീപത്ത് വെച്ച് വിദ്യാര്‍ഥി ഓടിച്ചു പോകുന്ന ബൈക്ക് പ്രജീഷിന്റെ ശ്രദ്ധയില്‍പെട്ടു. ഉടന്‍ കാര്‍ വിലങ്ങിട്ടു വിദ്യാര്‍ത്ഥിയെ പിടികൂടി സ്റ്റേഷനിലേല്പിച്ചു. എസ്.ഐ സനീഷ് ചോദ്യം ചെയ്തതോടെയാണ് കൂടെയുള്ള രണ്ടു പേര് മറ്റൊരു ബൈക്കില്‍ രക്ഷപെട്ടതായി വിവരം ലഭിച്ചത്. ഇതില്‍ ഒരാളെ ഇന്നലെ പോലീസ് പിടികൂടി. സംഘത്തിലെ പ്രധാനി ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: