അങ്ങാടിപ്പുറം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ 14ന് തീരുമാനിച്ചിരുന്ന അങ്ങാടിപ്പുറം മേല്‍പ്പാലം ഉദ്ഘാടനം നടക്കില്ല. രണ്ടുവര്‍ഷമായി അങ്ങാടിപ്പുറത്തുകൂടി കടന്നുപോയിരുന്ന യാത്രക്കാര്‍ അനുഭവിച്ച ദുരിതം തുടരുകതന്നെ ചെയ്യും. യുഡിഎഫ് സര്‍ക്കാരിനും മന്ത്രി മഞ്ഞളാംകുഴി അലിക്കും ധാരാളം പേരുദോഷം കേള്‍പ്പിച്ചതാണ് ഈ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്തുകയെന്നത് ഇവരുടെ അഭിമാനത്തിന്റെ പ്രശ്നംകൂടിയായിരുന്നു. അതുകൊണ്ടാണ് പണി പൂര്‍ത്തികരിക്കുന്നതിന് മുമ്പ് ഉദ്ഘാടനം നടത്താനും തീരുമാനിച്ചത്. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി. രണ്ടുവര്‍ഷം മുമ്പ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ മുതല്‍ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയായിരുന്നു. സ്ഥലമേറ്റെടുത്തപ്പോള്‍ നിരവധി കുടുംബങ്ങളും കച്ചവട സ്ഥാപനങ്ങളും കുടിയൊഴിപ്പിക്കപ്പെട്ടു. പ്രതിഷേധം അതിശക്തമായിരുന്നു. പലതും കോടതിയില്‍ വരെയെത്തി. എരിതീയില്‍ എണ്ണയൊഴിക്കാന്‍ സിപിഎമ്മും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. മേല്‍പ്പാലം വരാതിരിക്കാന്‍ പഠിച്ചപണി പതിനെട്ടും സിപിഎം പയറ്റി നോക്കി. മേല്‍പ്പാലത്തിന് പകരം ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് മതിയെന്നായിരുന്നു സിപിഎം നിലാപാട്. രണ്ട് കിലോമീറ്ററിന് പകരം എട്ട് കിലോമീറ്റര്‍ അധികം സഞ്ചരിക്കാമെന്ന സിപിഎം വാദം അധികൃതരും ജനങ്ങളും പരിഹസിച്ചു തള്ളുകയായിരുന്നു. പിന്നെ മേല്‍പ്പാലം അട്ടിമറിക്കാനുള്ള ശ്രമമായി പക്ഷേ ഒന്നും ഫലംകണ്ടില്ല. വികസനവിരോധികളെന്ന പേര് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് സിപിഎം ആണയിടുകയായിരുന്നു ഇതിലൂടെ. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് നിര്‍മ്മാണം ആരംഭിച്ചു. അപ്പോഴാണ് അതിരൂക്ഷമായ ഗതാഗതകുരുക്ക് കീറമുട്ടിയായത്. ജൂബിലി ജംഗ്ഷന് മുതല്‍ തിരൂര്‍ക്കാട് വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരം ദിവസവും വാഹനങ്ങളുടെ നീണ്ടവരിയായിരുന്നു. ആംബുലന്‍സുകള്‍ പോലും കുരുക്കിലകപ്പെടുന്നത് പതിവായി. ഗതാഗതകുരുക്കിനെതിരെ പ്രതിഷേധവുമായി ഇടക്കിടെ സിപിഎമ്മുകാര്‍ റോഡ് ഉപരോധവും നടത്തി. കുരുക്ക് മാറിയില്ലെന്ന് മാത്രമല്ല നാട്ടുകാരുടെ ശാപവും വാങ്ങിയാണ് സിപിഎം നേതാക്കള്‍ മടങ്ങിയത്.
അതിനിടെ മേല്‍പ്പാലത്തിന് ടോള്‍ പിരിവുണ്ടാകുമെന്നും വാര്‍ത്തകളുണ്ട്. ടോള്‍ ഗേറ്റ് വന്നാല്‍ ഗതാഗതകുരുക്ക് വീണ്ടും രൂക്ഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഉദ്ഘാടനം നടന്നാലും അടുത്ത ദിവസം തന്നെ മേല്‍പ്പാലം അടച്ചിടുമായിരുന്നു. കാരണം നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള യുഡിഎഫ് നാടകമായിരുന്നു ഈ ഉദ്ഘാടനം. നാളുകള്‍ക്ക് മുമ്പ് തന്നെ സുഗമമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയതലത്തിലെ അനാസ്ഥയാണ് ഈ മെല്ലെപോക്കിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: