കോട്ടയം: സേവാഭാരതി കോട്ടയം ജില്ലാ സമിതിയും മെഡിക്കല്‍ കോളേജ് ആശുപത്രിയും ചേര്‍ന്ന് നടപ്പിലാക്കുന്ന ആരോഗ്യദര്‍ശന്‍-2016 സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 6ന് രാവിലെ 9ന് ജില്ലാ കളക്ടര്‍ യു.വി. ജോസ് നിര്‍വ്വഹിക്കും. അത്യാഹിത വിഭാഗത്തിലേക്ക് സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്ന വീല്‍ചെയറുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടിജി തോമസ് ജേക്കബ് ചടങ്ങില്‍ ഏറ്റുവാങ്ങും. മെഡിക്കല്‍ കോളേജ് ആര്‍എംഒ ഡോ. സാം ക്രിസ്റ്റി, സേവാഭാരതി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി യു.എന്‍. ഹരിദാസ്, ജില്ലാ പ്രസിഡന്റ് ഡോ. കൃഷ്ണന്‍ നമ്പൂതിരി, ആര്‍എസ്എസ് സംസ്ഥാന പ്രതിനിധി അഡ്വ. എന്‍. ശങ്കര്‍ റാം എന്നിവര്‍ പങ്കെടുക്കും. സേവാഭാരതിയും മെഡിക്കല്‍ കോളേജ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ആരോഗ്യദര്‍ശന്‍ 2016.
















