മേലുകാവ്: ഏഴ് വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ കോണിപ്പാട് ഞാറയ്‌ക്കല്‍ സാബു(46)വിനെ ഈരാറ്റുപേട്ട സിഐ എസ്.എം. റിയാസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു.
കരിങ്കല്ല് തൊഴിലാളിയായ സാബു കുട്ടിയോട് സ്‌നേഹം നടിച്ച് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 28നാണ് സംഭവമുണ്ടായത്. ബാലിക മാതാവിനോട് വിവരം പറഞ്ഞതനെത്തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
















