മേപ്പാടി: തോട്ടം മേഖലയിൽ അരാജകത്വം സൃഷ്ടിക്കാനുള്ള സി.ഐ.ടി.യുവിന്റെ നീക്കത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എച്ച്.എം.എൽ. ബോണസ് പ്രഖ്യാപനത്തിന് എതിരായി ജില്ലയിൽ സി.ഐ.ടി.യു. ഒറ്റയ്ക്ക് നടത്തുന്ന സമരം തൊഴിലാളികളുടെ ഐക്യത്തിന് തുരങ്കം വെക്കും. എച്ച്.എം.എൽ. കമ്പനി സംസ്ഥാനത്തെ തോട്ടങ്ങളിൽ പ്രഖ്യാപിച്ച മിനിമം ബോണസ് പ്രതിഷേധത്തോടെ വാങ്ങിക്കുകയും 25 ശതമാനം ബോണസ് ലഭിക്കുന്നതിനായി നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന യൂണിയൻ നേതാക്കളുടെ തീരുമാനത്തെ ജില്ലയിൽ മാത്രം എതിർക്കുന്ന നിലപാട് ദുരൂഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. ജനദ്രോഹപരമായ സമരങ്ങളും ഫാക്ടറി ഉപരോധവും നടത്തി തോട്ടങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം തൊഴിലാളികൾ അറിഞ്ഞിരിക്കണം. പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു. എൻ. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.കെ. അനിൽ കുമാർ, പി.കെ. മുരളീധരൻ, എൻ.ഒ. ദേവസി, ടി. ഹംസ, പി.കെ. അച്യുതൻ, ബി. സുരേഷ് ബാബു, എൻ.പി. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: