റാന്നി: ഇട്ടിയപ്പാറ ടൗണിലെ അനധികൃത കൈയേറ്റം, വഴിയോര കച്ചവടം എന്നിവ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി, വ്യാപാരി സംഘടന പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സബ്കമ്മിറ്റി രൂപീകരിച്ചു.
പഞ്ചായത്തുതലത്തില്‍ നടന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. റവന്യു, പോലീസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കുന്നതിന് സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അനു ടി.സാമുവേല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനി സുരേഷ്, അംഗങ്ങളായ അനില്‍ തുണ്ടിയില്‍, പൊന്നി തോമസ്, ബോബി ഏബ്രഹാം, ജോസഫ് കുര്യാക്കോസ്, ബിനു സി.മാത്യു, ഷൈനി രാജീവ്, ലിജി ചാക്കോ, ബെറ്റസി കെ.ഉമ്മന്‍, സെക്രട്ടറി ടി.കെ. കുര്യന്, കെ.കെ. സുരേന്ദ്രന്, സുരേഷ് ജേക്കബ്, പാപ്പച്ചന് കൊച്ചുമേപ്രത്ത്, എ.ജി. ആനന്ദന്‍പിള്ള, ഷാജി തേക്കാട്ടില്‍, ജേക്കബ് കുരുവിള, ടി.പി. കുഞ്ഞുമോന്, പി.ജയദാസ്, ബാബു മക്കപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: