പുനലൂര്‍: ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം 35 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെയും ഡല്‍ഹിയില്‍ നടക്കുന്ന വിശ്വസാംസ്‌കാരികോത്സവത്തിന്റെയും ഭാഗമായി കാസര്‍ഗോഡ് നിന്നും ആരംഭിച്ച വിളംബര ജാഥയ്‌ക്ക് ഇന്നലെ പുനലൂരില്‍ സ്വീകരണം നല്‍കി. ജാഥാ ക്യാപ്ടന്‍ ആര്‍ട്ട് ഓഫ് ലിവിംഗ് യുവജനവിഭാഗമായ വൈഎല്‍ടിപി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വിനോദ് ആര്‍ നായര്‍ക്കും സംഘാടകര്‍ക്കും കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സ്വീകരണം നല്‍കി. ജാഥാക്യാപ്റ്റനൊപ്പം വൈഎല്‍ടിപി കോഴിക്കോട് കോ-ഓര്‍ഡിനേറ്റര്‍ രതീഷ് നീലാമ്പി, ആലപ്പുഴ കോര്‍ഡിനേറ്റര്‍ മിഥുന്‍മണി, ജയദേവ് വിഷ്ണു മുരളീധര്‍ എന്നിവര്‍ സംസാരിച്ചു. ഒരു സാംസ്‌കാരിക പരിപാടിക്ക് 155 രാജ്യത്തുനിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ ഒരു സംഘടനയ്‌ക്കും കഴിഞ്ഞിട്ടില്ല. സ്വന്തം രാജ്യം മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ മാതൃകയാകുമ്പോള്‍ ഓരോ ഭാരതീയനും അഭിമാന നിമിഷങ്ങളാണ് 11,12,13 തീയതികളില്‍ നടക്കുന്ന വിശ്വസാംസ്‌കാരികോത്സവത്തിലൂടെ കൈവരുന്നതെന്ന് ജാഥാക്യാപ്ടന്‍ വിനോദ് നായര്‍ പറഞ്ഞു. സി.രാജശേഖരന്‍നായര്‍ സ്വാഗതം പറഞ്ഞു. പി.ജഗന്നാഥന്‍ നന്ദി പറഞ്ഞു. ജാഥ അഞ്ചല്‍ പട്ടാഴി കടയ്‌ക്കല്‍ ആയൂര്‍ വഴി തിരുവനന്തപുരത്ത് സമാപിക്കും.
















