ജയേഷ് മുളളത്ത്
കരുവാരക്കുണ്ട്: കുമ്പന്‍മലയുടെ തൊട്ടുതാഴെ കരുവാരക്കുണ്ടിലെ ഗവി എന്നറിയപ്പെടുന്ന സ്ഥലത്തെ കാറ്റിന് ഗ്രാമ്പൂ സുഗന്ധം. യുവകര്‍ഷകനായ പയസ് ജോണാണ് പത്ത് ഏക്കറില്‍ മനോഹരമായ ഗ്രാമ്പൂ കൃഷി ഒരുക്കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ 1500 ഓളം ഗ്രാമ്പൂ തൈകളാണുള്ളത്.
സമുദ്രനിരപ്പില്‍ നിന്ന് 2500 അടി ഉയരത്തിലാണിത്. കാട്ടാനശല്യവും മറ്റു വന്യജീവികളുടെയും ആക്രമണം മൂലം പാരമ്പര്യ കര്‍ഷകര്‍ പോലും കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങളെ ആകര്ഷികാത്ത വിത്യസ്ത കൃഷിരീതിയുമായി മുന്നേറുകയാണ് പയസ് ജോണ്‍. സുഗന്ധവ്യഞ്ജന വിളകളില്‍ രണ്ടാമതാണ് ഗ്രാമ്പുവിന്റെ സ്ഥാനം. ഒരു ഗ്രാമ്പുമരം അഞ്ചാംവര്‍ഷമാണ് ആദ്യവിളവെടുപ്പിന് ഒരുങ്ങുക പിന്നീട് വര്‍ഷത്തില്‍ ഒരോ തവണ വിളവെടുക്കാം. കാട്ടുവൃക്ഷത്തിന്റെ ഗണത്തില്‍പ്പെട്ട ഈ സസ്യത്തെ മറ്റു കീടങ്ങളൊന്നും ആക്രമിക്കില്ല. അതുകൊണ്ട് തന്നെ കീടനാശിനി പ്രയോഗവും ആവശ്യമില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് വേപ്പിന്‍പ്പിണ്ണാക്ക് വളമായി നല്‍കുന്നതെന്ന് പയസ് പറയുന്നു. പശ്ചിമഘട്ട താഴ്വാരത്ത് കടുത്ത തണുപ്പിന് പുറമെ ധാരാളം വെയിലുമുളള കാലാവസ്ഥ ഗ്യാമ്പൂ കൃഷിക്ക് അനുയോജ്യമാണ്. അത്യുല്പാദന ശേഷിയുളള ഗ്യാമ്പൂ തൈകള്‍ പയസ് മാര്താണ്ഡത്തില് നിന്നും കൊണ്ടുവന്നതാണ്. ഗ്യാമ്പൂവിന്റെ ഇലക്കും കായ്കള്‍ക്കും ഓരേ രുചിയായതിനാലാണ് കിടങ്ങളും, കന്നുകാലികളും ഇതിനെ നശിപ്പിക്കാത്തത്. പത്ത് കിലോ പച്ച ഗ്രാമ്പൂ ഉണക്കിയാലാണ് മൂന്നര കിലോ ഗ്രാമ്പൂ കിട്ടും. വിപണിയില്‍ കിലോഗ്രാമിന് ആയിരം രൂപക്ക് മുകളില്‍ വില ലഭിക്കും. തൈ വെക്കുമ്പോള്‍ വേര്പ്പുഴുവിന്റെ ആക്രമണം തടയാന്‍ വേപ്പിന് പിണ്ണാക്ക് അടിവളമായി ചേര്‍ത്താണ് തൈകള്‍ നടുക. ജൂണ്‍ ജൂലൈ മാസങ്ങളിലാണ് സാധാരണയായി തൈകള്‍ നടുന്നത്. അഞ്ച് വര്‍ഷം മുതല്‍ വിളവ് തരുന്ന ഗ്രാമ്പൂ വലിയ മരമായി വളര്‍ന്ന് വര്‍ഷങ്ങളോളം വിളവ് നല്‍കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രാമ്പൂ മരത്തിന്റെ ശിഖിരങ്ങളുടെ അറ്റത്ത് പൂക്കുന്നതിനാലും ശിഖിരങ്ങള്‍ക്ക് ബല കുറവുളളതിനാലും സ്കഫോള്ഡിംങ്ങ് ഉപയോഗിച്ചാണ് വിളവെടുക്കുന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഒറ്റതവണ വിളവെടുക്കാവുന്നതിനാല് ഈ കൃഷി വളരെ ലാഭകരവും താര്യതമേന്യ ചിലവ് കുറഞ്ഞതുമാണെന്ന് പയസ് ജോണ്‍ പറയുന്നു.
കല്‍ക്കുണ്ട് കേരളാംകുണ്ട് വെളളച്ചാട്ടം ടൂറിസം പദ്ധതി പ്രദേശത്തു നിന്നും ഒന്നര കിലോമിറ്റര്‍ ചെങ്കുത്തായ കയറ്റം കയറി വേണം ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: