Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷമയാണ് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 09:49 pm IST
inSamskriti

വലിയ പരീക്ഷ പാസ്സായി വലിയ ജോലി നേടിയ പലരും നമുക്കു ചുറ്റുമുണ്ട്. അതുപോലെ വ്യവസായരംഗത്തും കച്ചവടരംഗത്തും മുന്നേറുന്ന പലരേയും നമ്മള്‍ കാണാറുണ്ട്. ഭൗതിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതില്‍ മുന്നിലുള്ള ഇവരെ കാണുമ്പേള്‍ ആരും പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ആധ്യാത്മികജീവിതത്തില്‍ മുന്നേറാനുള്ള ശ്രമം ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ടോ? അതിനുവേണ്ടി ശ്രമിക്കുമ്പോള്‍ ആദ്യം ഉയരുന്ന ഒരു ചോദ്യം ഉണ്ട്. ആധ്യാത്മിക ജീവിതത്തില്‍ മുന്നേറാന്‍ ആദ്യമായി എന്താണ് വേണ്ടത്?

ഒരു പുഷ്പം മൊട്ടായിരിക്കുമ്പോള്‍ അതിന്റെ പരിമളവും സൗന്ദര്യവും അറിയാനാവില്ല അതു വിടരണം. ക്ഷമയില്ലാതെ അതു വലിച്ചുകീറിയാല്‍ ഒരു പ്രയോജനവുമില്ല. ആ മൊട്ട് സ്വാഭാവികമായി വിടരാന്‍ വേണ്ടി, ക്ഷമയോടെ കാത്തിരിക്കണം. അപ്പോള്‍ മാത്രമേ അതിന്റെ സൗന്ദര്യവും സൗരഭ്യവും പൂര്‍ണ്ണമായി അനുഭവിക്കാന്‍ കഴിയൂ. ഇവിടെ വേണ്ടത് ക്ഷമയാണ്. ഏതുകല്ലിലും വിഗ്രഹം ഒളിഞ്ഞിരിപ്പുണ്ട്. ശില്‍പി അതിന്റെ വേണ്ടാത്ത ഭാഗങ്ങള്‍ കൊത്തിമാറ്റുമ്പോഴാണ് വിഗ്രഹം തെളിഞ്ഞു വരുന്നത്. എന്നാല്‍ ആ കല്ല് എത്രയോനേരം ശില്പിയുടെ മുന്നില്‍ ക്ഷമയോടെ ഇരുന്ന് കൊടുക്കുന്നതിന്റെ ഫലമാണ്, അതിന്റെ ആ സൗന്ദര്യരൂപം തെളിഞ്ഞുവരുന്നത്.

ഒരു മഹാക്ഷേത്രത്തിന്റെ പുറത്ത് വഴിയില്‍ ഒരു കല്ല് കിടന്നിരുന്നു. ആ കല്ല് ഒരു ദിവസം പറഞ്ഞു :’ഞാനും കല്ലാണ്, ക്ഷേത്രത്തിലുള്ള വിഗ്രവും കല്ലാണ്. എന്നെ എല്ലാവരും ചവിട്ടിനടക്കുന്നു. ക്ഷേത്രത്തിലെ വിഗ്രഹത്തെ എല്ലാവരും ആരാധിക്കുന്നു.’ ഇതുകേട്ട ക്ഷേത്രത്തിലെ വിഗ്രഹം പറഞ്ഞു:’ഇപ്പോള്‍ എന്നെ എല്ലാവരും ആരാധിക്കുന്നത് മാത്രമേ നീ കാണുന്നുള്ളൂ. എന്നാല്‍ ഇവിടെ വരുന്നതിന് മുന്‍പ് ഒരു ശില്പി എന്റെ ദേഹത്ത് ഉളികൊണ്ട് ലക്ഷക്കണകിനു കൊത്തുകള്‍ കൊത്തി. ആ സമയമെല്ലാം ഞാന്‍ നിശ്ചലനായി ഇരുന്നുകൊടുത്തു. അതിന്റെ ഫലമാണ് ?എന്നെ ഇന്ന് അനേകര്‍ ആരാധിക്കുന്നത്.’ ശില്പിയുടെ ക്ഷമയാണ് ഇന്നതിനെ പൂജാവിഗ്രഹമാക്കി മാറ്റിയിരിക്കുന്നത്.

ആധ്യാത്മിക ജീവിതത്തില്‍ മുന്നേറാന്‍ മുഖ്യമായി വേണ്ട ഗുണം ക്ഷമയാണ്. കുന്തിയുടെയും ഗാന്ധാരിയുടെയും കഥ എല്ലാവര്‍ക്കും അറിവുള്ളതാണ്. ക്ഷമയുടെയും അക്ഷമയുടെയും ഉദാഹരണമായി ഇവരെ കാണിക്കാം. കുന്തി പ്രസവിച്ചപ്പോള്‍ ഗാന്ധാരിക്കു വിഷമമായി. തന്റെ കുട്ടി രാജാവാകണമല്ലോ, എന്നാല്‍, കുട്ടി ജനിക്കുന്നുമില്ല. വെപ്രാളമായി. ക്ഷമ നശിച്ചു. വയറ്റിലിടിച്ച് പ്രസവിച്ചു. കിട്ടിയതോ മാംസപിണ്ഡം. അതു കഷണങ്ങളാക്കി കുടത്തിലടച്ചു. അങ്ങനെ നൂറ്റുവര്‍ ജനിച്ചതായി കഥ പറയും. അവസാനം വരെ കാത്തിരിക്കാന്‍ ക്ഷമ ഉണ്ടായില്ല. ഫലമോ, അക്ഷമയുടെ സൃഷ്ടി നാശത്തിനു കാരണമായി. ക്ഷമയില്‍ നിന്ന് ഉടലെടുത്തത് വിജയം നേടി.

ഒരു കുട്ടിയെപ്പോലെ തുടക്കക്കാരനാവാന്‍ നാം പഠിക്കണം. തുടക്കക്കാരനേ ക്ഷമയുണ്ടാകുകയുള്ളൂ. ശ്രദ്ധ ഉണ്ടാകുകയുള്ളൂ. നമ്മില്‍ ഒരു കുട്ടിയുണ്ട്. അത് ഉറങ്ങിക്കിടക്കുകയാണ് എന്നു മാത്രം. അതിനെ ഉണര്‍ത്തണം. ഇപ്പോഴുള്ള ‘ഞാന്‍’ അഹങ്കാരത്തിന്റെ സൃഷ്ടിയാണ്. എന്നാല്‍,’ഉറങ്ങിക്കിടക്കുന്ന കുട്ടി’ ഉണര്‍ന്നു കഴിയുമ്പോള്‍, നിഷ്‌കളങ്കത താനേ വരും. ഏതില്‍ നിന്നും പാഠങ്ങള്‍ ഗ്രഹിക്കുവാനുള്ള ആഗ്രഹം വരും. അപ്പോള്‍ ക്ഷമയും ശ്രദ്ധയും താനേ വന്നുചേരും. അങ്ങനെ നമ്മിലെ ആ കുട്ടി വളരുമ്പോള്‍ ക്ഷമയും ശ്രദ്ധയും നമ്മളില്‍ നിറയും. പഴയ ‘ഞാനി’ന്, അഹങ്കാരത്തിന്റെ സൃഷ്ടിയായ’ഞാനി’ന്, പിന്നെ അവിടെ വസിക്കാന്‍ ഇടം കിട്ടില്ല. എപ്പോഴും ആ തുടക്കക്കാരന്റെ ഭാവമാണ് മക്കള്‍ക്ക് ഉണ്ടാവേണ്ടത്. എങ്കില്‍, ഏതില്‍ നിന്നും എന്തില്‍ നിന്നും ഏത് അവസരത്തിലും പാഠങ്ങള്‍ പഠിക്കുവാന്‍ മക്കള്‍ക്ക് സാധിക്കും. തുടക്കക്കാരന്റെ ഈ ഭാവം ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്താന്‍ മക്കള്‍ ശ്രമിക്കണം.

അതുകൊണ്ട് നേട്ടം മാത്രമേ ഉണ്ടാകുകയുള്ളൂ. ഇന്ന് എല്ലാവര്‍ക്കും പല്ലു കാട്ടിയുള്ള ചിരി മാത്രമേ അറിയുകയുള്ളൂ. എന്നാല്‍ യഥാര്‍ത്ഥചിരി ഹൃദയത്തിന്റേതാണ്. നിഷ്‌കളങ്കമായ ഹൃദയത്തില്‍ക്കൂടി മാത്രമേ നമുക്കു യഥാര്‍ഥ ആനന്ദം അനുഭവിക്കുവാനും പകരുവാനും കഴിയൂ. അതിനുവേണ്ടത് ഇന്ന് മറഞ്ഞു കിടക്കുന്ന ആ ശിശുഹൃദയത്തെ പുറത്തുകൊണ്ട് വരികയാണ്. അതിനെ വളര്‍ത്തിയെടുക്കണം. ‘ഹീറോ’ ആവാന്‍ ആഗ്രഹിക്കുന്നമക്കളോട് അമ്മയ്‌ക്ക് ഒന്നു പറയാന്‍ ഉണ്ട് സീറോ ആയാല്‍ ‘ഹീറോ’ ആകാം എന്നു കേട്ടിട്ടില്ലേ? അഹങ്കാരത്തിന്റെ ‘ഞാന്‍’ഇല്ലാതാകുന്നതിനെപ്പറ്റിയാണ് അത്.

ആധ്യാത്മിക ജീവിതത്തിലേക്കുള്ള ചവിട്ടു പടികളില്‍ ഒന്നാമത്തേത് ക്ഷമയാണ്. അഹങ്കാരത്തിന്റെ ‘ഞാന്‍’ മാറിയ, കുട്ടിയുടെ മനസ്സുള്ള മക്കള്‍ക്ക് ആധ്യാത്മിക ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

News

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.