ഗുവാഹതി: സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് ആസാം ഗണപരിഷത് (എജിപി) നേതാവ് അതുല്‍ ബോറ അറിയിച്ചു. സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ അതാണ് ശരിയായ നിലപാടെന്നു മനസിലാക്കിയാണ് തീരുമാനമെന്ന് ബോറ പറഞ്ഞു. ന്യൂദല്‍ഹിയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സഖ്യ തീരുമാനം പ്രഖ്യാപിച്ചത്.
സീറ്റുധാരണയും മറ്റും തുടര്‍ ചര്‍ച്ചകളില്‍ നിശ്ചയിക്കും. ഇരുപാര്‍ട്ടികളും തമ്മില്‍ ഉണ്ടാക്കിയ ധാരണയാണ് ഒന്നിച്ചു മത്സരിക്കാന്‍ എടുത്ത തീരുമാനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സര്‍ബാനന്ദ സേനോവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: