ബിജെപി വാഴോട്ടുകോണം വാര്‍ഡ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, മലയിന്‍കീഴ് രാധാകൃഷ്ണന്‍, പാപ്പനം കോട് സജി തുടങ്ങിയവര്‍ വേദിയില്‍
: കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് നേടാനായത് ജനങ്ങളുടെ പിന്‍ബലമുള്ളതിനാലാണെന്ന് മുന്‍കേന്ദ്രമന്ത്രി പി.സി.തോമസ്. വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം വാര്‍ഡില്‍ പി.ജി. ശിവശങ്കരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്‌ട്രീയം നല്ലതാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുകയാണ്. അതിന്റെ മുന്നറിയിപ്പാണ് ബിജെപി നേടിയ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും എത്ര ആവേശത്തോടെ പ്രയത്‌നിച്ചാലും ബിജെപിയ്‌ക്കൊപ്പം എത്താന്‍ കഴിയില്ല. ഇരുകൂട്ടരും അഴിമതിയില്‍ മുങ്ങിക്കുളിച്ച് പരസ്പരം ആരോപണം ഉന്നയിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ഇവര്‍ ശത്രുതയുടെ മുഖംമൂടി ധരിക്കുമ്പോള്‍ ബംഗാളില്‍ കൈകോര്‍ത്ത് പരസ്പരം മാലയിട്ട് രസിക്കുകയാണ്. ജാട്ട് കരാറിനെ എതിര്‍ത്തവര്‍. കരാര്‍ കൊണ്ടുവന്നവര്‍ക്ക് വേണ്ടി വോട്ടു ചോദിക്കുകയാണ്. ഇതാണ് ഇടതിന്റേയും വലതിന്റെയും കപടരാഷ്‌ട്രീയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചില പ്രത്യേകതകള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന ജനങ്ങള്‍ ഇന്ന് വിഡ്ഡികളായിരിക്കുകയാണ്. പാര്‍ലമെന്റ് ആക്രമണ കേസില്‍ രാജ്യദ്രോഹികള്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പാര്‍ലമെന്റ് ആക്രമണ സമയത്ത് താനും പാര്‍ലമെന്റിനുള്ളില്‍ ഉണ്ടായിരുന്നവെന്ന് പി.സി. തോമസ് പറഞ്ഞു. രാജ്യദ്രോഹികളെ അതേ കാഴ്ചപ്പാടില്‍ കാണാതെ ന്യായീകരിക്കുന്ന ഇടതും വലതും മുന്നണികള്‍ തികച്ചും രാജ്യദ്രോഹ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇവര്‍ക്ക് ശക്തമായ താക്കീത് ജനങ്ങള്‍ കൊടുക്കണമെന്നും പി.സി. തോമസ് പറഞ്ഞു.
ബിജെപി വാഴോട്ടുകോണം വാര്‍ഡ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ്, സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, മലയിന്‍കീഴ് രാധാകൃഷ്ണന്‍, പാപ്പനം കോട് സജി തുടങ്ങിയവര്‍ വേദിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: