കല്‍പ്പറ്റ : പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് പട്ടിക വിഭാഗക്കാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. കോര്പ്പറേഷന് നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ ആള് ജാമ്യമോ, ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. നാലുമുതല്‍ എട്ടുശതമാനം പലിശ ഈടാക്കും.
വിവാഹ വായ്പ പരമാവധി രണ്ട് ലക്ഷം രൂപ വരെയും ഗവണ്മെന്റ് ഉദ്യോഗസ്ഥ വ്യക്തിഗത വായ്പ ഒരു ലക്ഷംരൂപ വരെയും സ്വയം തൊഴില്‍ വായ്പ ഒന്നരലക്ഷം രൂപ വരെയും ഓട്ടോറിക്ഷ വായ്പയായി 1,95,000 രൂപയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04936 202869.
പ്രതികരിക്കാൻ ഇവിടെ എഴുതുക: