ബത്തേരി : മുഖ്യധാരാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോട് അകലം പാലിക്കുന്ന വനവാസി കുട്ടികളെ വിദ്യാലയങ്ങളില്‍ എത്താന്‍ പ്രേരിപ്പിക്കുന്നതിന് വേണ്ടി ചെതലയം ആറാം മൈലിലെ തോട്ടുങ്കര കുഞ്ഞിമുഹമ്മദ് എന്ന പൊതു പ്രവര്ത്തകന് ചില സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ നടപ്പാക്കുന്ന പദ്ധതി കുട്ടികള്‍ക്ക് ആവേശമാകുന്നു.
ചെതലയം പൂവഞ്ചി അംഗണ്‍വാടിയിലെ കുട്ടികളില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും വനവാസി വിഭാഗക്കാരായ കാട്ടുനായിക്ക-പണിയ സമുദായങ്ങളിലുളളവരാണ്. കൃത്യമായി അംഗണ്‍വാടിയില്‍ എല്ലാദിവസവും എത്തുന്നവര്‍ക്ക് തന്റെ വക സമ്മാനങ്ങള്‍ നല്‍കുമെന്ന് ഇയാള്‍ അറിയിച്ചതോടെ കഴിഞ്ഞ കുറേദിവസങ്ങളായി എല്ലാവരും അംഗണ്‍വാടിയില്‍ സമ്മാനങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. സോപ്പ്, ടൂത്ത്പേസ്റ്റ്,പാല്‍പൊടി, തോര്‍ത്ത് എന്നിവയാണ് ഓരോ കുട്ടികള്‍ക്കും നല്‍കിയത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് ഈ സാധനങ്ങള്‍ എത്തിച്ചുനല്‍കിയതെന്ന് കുഞ്ഞിമുഹമ്മദ് അിറയിച്ചു.
ഇത് മറ്റ് അംഗണ്‍വാടികളിലും പരീക്ഷിക്കുമെന്ന് ഇയാള്‍ അറിയിച്ചു. ആദിവാസി രംഗത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ കുറക്കാലമായി ഇയാള്‍ സജീവ സാന്നിദ്ധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: