മനാമ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദിക്കു കീഴിൽ കലാ സംഗമം ‘തന്തു’ (ഭാഷയുടെ ,സാഹിത്യത്തിന്റെ പരമാത്മാവ്) സംഘടിപ്പിച്ചു. മലയാള ഭാഷാ സാഹിത്യങ്ങളുടെ നിറ ഭേദങ്ങളായ കാവ്യം , കഥനം , മഷിത്തണ്ട്, എന്നീ മൂന്ന് സെഷനുകൾക്ക് സാഹിത്യ രംഗത്തെ പ്രമുഖരായ ബാജി ഓടം വേലി, രവി മാരോത്ത് , സിബി ഇലവ് പാലം എന്നിവർ നേതൃത്വം നല്കി.
കവിതയുടെ ശൈലികളെക്കുറിച്ചും സമൂഹത്തിൽ കവിത ചെലുത്തുന്ന സ്വാധീനവും കവിതയുടെ സൃഷ്ടി രീതിയും തന്റെ അനുഭവങ്ങളും കാവ്യം സെഷൻ കൈകാര്യം ചെയ്ത കവി കൂടിയായ സിബി ഇലവ്പാലം പങ്കുവെച്ചു. മനുഷ്യന്റെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടിയ കഥകളണ് എം.ടി യുടെ ‘കാല’ങ്ങളും ബഷീർ കഥകളും ഭാഷയുടെ പുതിയ സൗന്ദര്യവും ശൈലിയും സമ്മാനിച്ചു. വളർന്നു വരുന്ന പുതിയ എഴുത്തുകാർ ബഷീർ കൃതികൾ പഠനവിധേയമാക്കണമെന്നും നല്ല കഥകൾക്ക് നല്ല അനുഭവങ്ങളും നല്ല വായനയും അത്യാവശ്യമാണെന്നും കഥ എഴുത്ത് പരിശീലനം നടത്തേണ്ടത് സ്വന്തം അനുഭവത്തിൽ നിന്നാവണമെന്നും കഥനം സെഷന് നേതൃത്വം നല്കിയ രവി മാരോത്ത് അഭിപ്രായപെട്ടു.
വളർന്നു വരുന്ന തലമുറ വായനകളിൽ നിന്നും എഴുത്തിൽ നിന്നും അകലം പാലിക്കുന്നു. വായന ജീവിതത്തിന്റെ ഭാഗമാണെന്നും നമ്മുടെ ചിന്തകളും സ്വപ്നങ്ങളുമാണ് എഴുത്തിലൂടെ അനുവാചകർക്ക് എഴുത്തുകാരൻ പകര്ന്നു കൊടുക്കുന്നതെന്ന് ബാജി ഓടംവേലി അഭിപ്രായപ്പെട്ടു.
മലയാള ഭാഷയുടെ ആഖ്യാന രീതികൾ അതിന്റെ സ്വഭാവങ്ങൾ എഴുത്ത് ശൈലികൾ എങ്ങനെയാവണമെന്നും എഴുത്തുകാരനാവുക എന്നതിന് എഴുതി ശീലിക്കുക എഴുത്തും വായനയും പരിശീലിക്കാൻ ധാരാളം സാധ്യതകളാണ് ഉള്ളതെന്നും സാധ്യത ഉപയോഗപ്പെടുതുന്നിടത്ത് നാം ഉയരേണ്ടതുണ്ടന്നും 4PM കോളമിസ്റ്റ് കൂടിയായ ബാജി ഓടംവേലി പറഞ്ഞു. തന്റെ എഴുത്തുകൾ നാൾ വഴികളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയവർ കഥയും, കവിതയും ലേഖനങ്ങളും അവതരിപ്പിച്ചു. നവാസ് പവണ്ടൂർ അധ്യക്ഷതയിൽ നടന്ന സംഗമം ആർഎസ്സി നാഷനൽ സംഘടന കൺവീനർ വിപികെ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് നേതാക്കളായ മമ്മൂട്ടി മുസലിയാർ, വിപികെ അബൂബക്കർ ഹാജി, അബൂബക്കർ ഇരിങ്ങണ്ണൂർ എന്നിവർ ആശംസ അർപ്പിച്ചു.
മനാമ സോൺ കലാലയം കൺവീനർ ബഷീർ മാസ്റ്റർ സ്വാഗതവും അഷ്റഫ് മങ്കര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: