പാലക്കാട്: പാവങ്ങള്‍ക്ക് വീട് എന്ന ലക്ഷ്യത്തിലേക്ക് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാന മന്ത്രി ആവാസ് യോജനയില്‍ പാലക്കാട് നഗരസഭ ചരിത്രം കുറിക്കുന്നു. പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക സമര്‍പ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭയെന്ന ബഹുമതിയാണ് പാലക്കാടിനെത്തേടിയെത്തുന്നത്. മൂന്ന് മാസം കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 7440 പേരുള്ള ഗുണഭോക്തൃ ലിസ്റ്റ് നഗരസഭാ സെക്രട്ടറിക്കു വേണ്ടി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രകാശ് ഇന്ന് തിരുവനന്തപുരത്ത് സമര്‍പ്പിക്കും.
മറ്റ് നഗരസഭകള്‍ പദ്ധതിയുടെ പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാത്ത അവസ്ഥയിലാണ് പാലക്കാട് നഗരസഭ മാതൃകയായത്. നവംബറില്‍ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ലഭിച്ച 12,800 അപേക്ഷകളില്‍ നിന്ന് സര്‍വേ നടത്തിയാണ് യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തിയത്.
പിന്നിട് ഇവരുടെ വിവരങ്ങള്‍ പൂര്‍ണമായും ഡാറ്റാ എന്‍ട്രി ചെയ്തു. അങ്ങനെ കണ്ടെത്തിയ 7440 പേരുടെ പട്ടികയാണ് ഇന്ന് സമര്‍പ്പിക്കുകയെന്ന് വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: