ന്യൂദല്‍ഹി: ലഷ്‌കര്‍ ഭീകരസംഘാംഗമായ ഇസ്രത് ജഹാനും കൂട്ടരും ഗുജറാത്ത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസില്‍ സത്യവാങ്മൂലം തിരുത്തി നൽകിയെന്ന മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി ജി.കെ പിള്ളയുടെ ആരോപണം മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം ശരിവച്ചു.
ഇന്‍റലിജൻസ് ബ്യൂറോയും ഗുജറാത്ത് പോലീസും ചേർന്ന് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യ സത്യവാങ്മൂലം തയാറാക്കിയത്. എന്നാൽ, രഹസ്യാന്വേഷണ വിവരങ്ങൾ അതിന് തെളിവല്ല. അന്വേഷണ ഏജൻസി ശേഖരിച്ച് കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ആണ് തെളിവായി സ്വീകരിക്കേണ്ടത്. ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചതെന്നും ചിദംബരം വ്യക്തമാക്കി.
പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്ന കാര്യം മുൻ ആഭ്യന്തര സെക്രട്ടറി അറിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് അത് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മാത്രമുള്ള പ്രിവിലേജ് ആണെന്നും മന്ത്രിയായ തനിക്കതില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി.
കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയ ചിദംബരം സത്യവാങ്മൂലം സമ്പൂര്‍ണ്ണമായി തിരുത്തുകയായിരുന്നു. ഇസ്രത് എന്ന പെണ്‍കുട്ടിക്ക് യാതൊരു ഭീകരബന്ധവുമില്ലെന്നായിരുന്നു ചിദംബരം വരുത്തിയ തിരുത്ത്. പുതിയ സത്യവാങ്മൂലം തയ്യാറാക്കിയത് ചിദംബരം നേരിട്ടായിരുന്നതിനാല്‍ ആര്‍ക്കും യാതൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഐബിയെയും ആഭ്യന്തര സെക്രട്ടറിയെയും മറികടന്നായിരുന്നു കേസില്‍ ചിദംബരത്തിന്റെ നേരിട്ടുള്ള ഇടപെടലെന്നും ജി.കെ. പിള്ള വെളിപ്പെടുത്തിയിരുന്നു.
















