കുമ്പള: സുവര്‍ണ്ണകാലത്തിന്റെ കയ്യൊപ്പുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാറെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് വ്യാപകമായി പരസ്യം നല്കുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങള്‍ ഒരു കിടപ്പാടം നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥലത്തിന്റെ പട്ടയം ലഭിച്ചതല്ലാതെ പലര്‍ക്കും സ്ഥലം എവിടെയാണെന്ന് പോലും കാണിക്കാന്‍ പറ്റാത്ത സര്‍ക്കാറാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. സ്ഥലം എവിടെയെന്ന് അറിയാന്‍ പാവപ്പെട്ട ജനങ്ങള്‍ അവര്‍ക്ക് ലഭിച്ച പട്ടയവുമായി വില്ലേജ് ഓഫീസും, താലൂക്ക് ഓഫീസും കയറിയിറങ്ങുന്ന അവസ്ഥയാണ് മഞ്ചേസ്വരം മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ കാണുന്നത്. ആദ്യം ഇവരുടെ സുവര്‍ണ്ണകാലത്തെപ്പറ്റി തീരുമാനമുണ്ടാക്കുകയാണ് വേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ബിജെപി കുമ്പള പഞ്ചായത്ത് അധ്യക്ഷന്‍ കെ.ശങ്കര ആള്‍വ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ കെ.വിനോദന്‍, ബാബുഗട്ടി, സെക്രട്ടറിമാരായ സുബ്രഹ്മണ്യ നായ്ക്, അനില്‍ഷെട്ടി, മോഹനന് കുമാര്‍, കമലാക്ഷ ട്രഷറര്‍ കമലാക്ഷ ആരിക്കാടി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.വസന്തന് സ്വാഗതവും രമേഷ് ഭട്ട് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: