ന്യൂദല്‍ഹി: മുന്‍കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം വീണ്ടും വിവാദങ്ങളില്‍. എയല്‍സെല്‍ മാക്‌സിസ് അഴിമതിയിലൂടെ സമ്പാദിച്ച കോടികള്‍ ഉപയോഗിച്ച് കാര്‍ത്തി 14 രാജ്യങ്ങളില്‍ സ്വത്ത് വാങ്ങിയെന്നാണ് ദ പയനിയര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തത്. ടു ജി സ്‌പെക്ട്രം സംബന്ധിച്ച് കോടികളുടെ അഴിമതി പുറത്തു കൊണ്ടുവന്നതും ദ പയനിയറാണ്.
പതിനാലു രാജ്യങ്ങളില്‍ കാര്‍ത്തിക്കുള്ളസാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ക്കായി ഭാരതത്തിലെ അന്വേഷണ ഏജന്‍സികള്‍ വിദേശങ്ങളിലെ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെയ്ഡുകളില്‍ ചിദംബരത്തിന്റെ മകന്റെ സാമ്രാജ്യം പുറത്ത് എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത.
108 ആംബുലന്‍സുകളുടെ മറവില്‍ നടന്ന കോടികളുടെ തട്ടിപ്പുകേസില്‍ കാര്‍ത്തി, വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ എന്നിവടക്കം യുപിഎ സര്‍ക്കാരിലെ മുന്‍മന്ത്രിമാരുടെ മക്കള്‍ പ്രതികളായിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. കാര്‍ത്തിക്കെതിരെ വാസന്‍ ഐ കെയറിലെ നിക്ഷേപം സംബന്ധിച്ചും ആരോപണം ഉയര്‍ന്നിരുന്നു. എയര്‍സെല്‍ മാക്‌സിസ് ഇടപാടു വഴി കാര്‍ത്തി വലിയ തോതില്‍ പണമുണ്ടാക്കിയെന്നും ആരോപണമുണ്ട്. പിതാവിന്റെ പദവി ദുരുപയോഗം ചെയ്ത് കോടികള്‍ സമ്പാദിച്ചെന്നാണ് ആരോപണം.
















