ന്യൂദല്‍ഹി: ദീനദയാല്‍ ഉപാധ്യായ ഗ്രാമവൈദ്യുതീകരണ പദ്ധതി പ്രകാരം 2015-16ല്‍ ഇതുവരെ രാജ്യത്ത് വൈദ്യുതീകരിച്ചത് 5930 ഗ്രാമങ്ങള്‍. രാജ്യത്തെ 305 ഗ്രാമങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ വൈദ്യുതീകരിച്ചു. ഇവയില്‍ 53 എണ്ണം ഒഡീഷയിലാണ്. 48 എണ്ണം ജാര്‍ഖണ്ഡിലും 44 എണ്ണം അരുണാചല്‍ പ്രദേശിലും 42 എണ്ണം ബീഹാറിലും 34 എണ്ണം ഛത്തീസ്ഖണ്ഡിലും 14 എണ്ണം അസമിലുമാണ്. മണിപ്പൂരിലെ 10 ഗ്രാമങ്ങളിലും മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലും കൂടി വൈദ്യുതിയെത്തി.
വീടുകളില്‍ കാര്യക്ഷമമായവൈദ്യുതീകരണം ഉറപ്പാക്കുന്നതിനുള്ള ഡൊമസ്റ്റിക്ക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാം (ഡി.ഇ.എല്‍.പി) പ്രകാരം രാജ്യത്ത് ഇതു വരെ 7 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ളഎനര്‍ജി എഫിഷ്യന്റ് സര്‍വ്വീസസ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് നാഴികക്ക്ല്ല് താണ്ടിയത്.
കഴിഞ്ഞ മാസം ആദ്യ വാരം തന്നെ 6 കോടി ബള്‍ബുകളുടെ വിതരണം പൂര്‍ത്തിയാക്കിയിരുന്നു. കേവലം 19 ദിവസം കൊണ്ടാണ് അവശേഷിച്ച ഒരു കോടിഎല്‍. ഇ.ഡി. ബള്‍ബുകളുടെ വിതരണം പൂര്‍ത്തിയാക്കിയത്.
















