ഏറ്റുമാനൂര്‍: വേദഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല ഹാളില്‍ 6ന് ഏകദിനസത്സംഗവും അന്തര്‍യോഗവും സംഘടിപ്പിക്കുന്നു. രാവിലെ 4 മുതല്‍ പ്രാതസ്മരണ. ഉപനിഷത്ത് പാഠം ധ്യാനം. 5.30ന് ഹരിനാമകീര്‍ത്തനം, 6.30ന് ധ്യാനക്ലാസ്, 7.30ന് ഭഗവത്ഗീതാപാഠം, 8.30ന് ആനന്ദതീര്‍ത്ഥ സ്വാമിയുടെ ‘ഗീതാസാരം’ പ്രാഭാഷണം. 10ന് ശിവപുരാണപാരായണം, 11ന് പ്രഭാഷണം ‘ശിവതത്ത്വം പ്രായോഗിക ജീവിതത്തില്‍’, 12ന് ശിവരാത്രിയെക്കുറിച്ച് കുളപ്പറത്ത് ശങ്കരന്‍കുട്ടിയുടെ പ്രഭാഷണം, 1.30ന് ആനന്ദതീര്‍ത്ഥ നയിക്കുന്ന ചര്‍ച്ച, മോഡറേറ്റര്‍ പ്രൊഫ.റ്റി.എസ്. വിജയകുമാര്‍, വിഷയം ‘മുക്തിമാര്‍ഗ്ഗം ചതുര്‍വേദങ്ങളില്‍. 2.30ന് സ്വാമി ആനന്ദതീര്‍ത്ഥ നയിക്കുന്ന ‘ഉപനിഷത്തുകളുടെ പ്രധാന്യം ആത്മീയ ജീവിതത്തില്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച. 3.30ന് ശിവസഹസ്രനാമാര്‍ച്ചന. 4ന് ശിവരാത്രി സമ്മളേനം. കുടക്കച്ചിറ വിദ്യാധിരാജ സേവാ മിഷന്‍ മഠാധിപതി അഭയാനന്ദതീര്‍ത്ഥ പാദര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷന്‍ അംഗം പ്രമീഷ ദേവി മുഖ്യപ്രഭാഷണം നടത്തും. ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ലീലാ പവിത്രന്‍, എന്‍. ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേരും. പ്രൊഫ.റ്റി.എസ്.വിജയകുമാര്‍ സ്വാഗതവും നേരും.
















