കോട്ടയം: കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്താനങ്ങളുടെ ദളിത് പിഡനത്തിനും വഞ്ചനയ്‌ക്കും എതിരെ എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് നയിക്കുന്ന സാമൂഹ്യനീതി യാത്ര ഇന്നലെ ജില്ലയില്‍ പര്യടനം നടത്തി. വൈക്കം സത്യാഗ്രഹ മണ്ഡപത്തില്‍നിന്നും രാവിലെ 9ന് ആരംഭിച്ച യാത്രയ്‌ക്ക് കടുത്തുരുത്തി, ഏറ്റുമാനൂര്‍, പാല, മണര്‍കാട്, മഹാത്മാഗാന്ധി സര്‍വ്വകലാശാല കാമ്പസ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.
മഹാത്മാഗാന്ധി സര്‍വ്വകലാശാലാ കാമ്പസില്‍ നടന്ന പരിപാടി സംസ്ഥാന സംഘടനാ സെക്രട്ടറി ഒ. നിതീഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം ബി. ബബുല്‍ദേവ് ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം ശരത് ശിവന്‍, ജില്ലാ കണ്‍വീനര്‍ അരുണ്‍ കെ.എസ്, ജോ. കണ്‍വീനര്‍ വിഷ്ണു വി.എസ് എന്നിവര്‍ പ്രസംഗിച്ചു.
















