പത്തനംതിട്ട: അട്ടത്തോട് മേഖലയിലെ വനവാസി ഊരുകളില്‍ പനി പടരുന്നു. കടുത്ത ചൂടില്‍ ടാര്പ്പോളിന് കുടില്‍ കെട്ടി കഴിയുന്ന വനവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളിലാണ് പനി പടര്‍ന്നു പിടിക്കുന്നത്. അട്ടത്തോട് സ്കൂളില്‍ പഠിക്കുന്ന 14 ഓളം കുട്ടികള്‍ പനി ബാധയെ തുടര്‍ന്ന് സ്കൂളില്‍ പോകുന്നില്ല. നിലയ്ക്കല്‍ ശബരിമല ബേസ് ക്യാംപിന് സമീപവും പൊന്നാമ്പാറയിലും താമസിക്കുന്നവരും പനിയുടെ പിടിയിലമര്‍ന്ന് കഴിഞ്ഞു. പനി പടര്‍ന്നു പിടിക്കുന്ന കുട്ടികളില്‍ നവജാത ശിശുക്കളും ഉള്‍പ്പെടുന്നു. കുട്ടികളില്‍ അധികവും ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്നവരാണ്. കഴിഞ്ഞ മാസം അട്ടത്തോട് സ്കൂളില്‍ ഉച്ചഭക്ഷണം മുടങ്ങിയതിനെ തുടര്‍ന്നുള്ള പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇടപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതാണ്. െ്രെടബല്‍ വകുപ്പില്‍നിന്ന് കിട്ടുന്ന നാമമാത്ര ഭക്ഷ്യസാധനങ്ങളുടെ വരവ് നിലച്ചതിനാല്‍ ആദിവാസി ഊരുകളില്‍ മിക്ക കുടുംബങ്ങളും പട്ടിണിയിലുമാണ്. സന്നദ്ധ സംഘടനകള്‍ നല്‍കിവരുന്ന ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് സര്‍ക്കാരിന്റെ ഓണാഘോഷം കഴിഞ്ഞാല്‍ ഇവരുടെ കുടിലുകളിലെത്തുന്ന സാന്ത്വനം. വനവിഭവങ്ങളുടെ ശേഖരണം നിലച്ചതോടെ വരുമാനമില്ലാത്ത അവസ്ഥയാണ്. അതിനിടെ പനിബാധകൂടി വന്നതിനാല്‍ പലരും പെടാപ്പാടുപെടുന്ന അവസ്ഥയാണ്. പനിപിടിപെട്ടവരില്‍ പലരും ഇനിയും ചികിത്സ തേടിയിട്ടില്ല. പനിബാധിച്ചവരില്‍ മിക്കവര്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ട്. ആദിവാസികളുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായും അടിയന്തര ചികില്‍സക്കുമായി സഞ്ചിരിക്കുന്ന ആശുപത്രിയും അതിനാവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് ജില്ലാഭരണ സംവിധാനവും ജില്ലാ മെഡിക്കല്‍ ഓഫീസറും പറയുന്നത.് എന്നാല്‍ ഇതിന്റെ സേവം യഥാസമയം ലഭിക്കാറില്ല. മൂഴിയാര്‍ സായിപ്പുംകുഴി ആദിവാസി കോളനിയിലും പനി പടരുന്നതായി പറയുന്നു. മൂഴിയാര്‍ നാല്പതേക്കര്, പേപ്പാറ, വേലുത്തോട് വനാന്തര്‍ ഭാഗങ്ങളിലാണ് രോഗം പടരുന്നത്. ആശുപത്രിയിലും ഇവര്‍ക്കാവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: