കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ പോളിങ്ങ് ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ഗവ. എയ്ഡഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്ക് എന്നിവിടങ്ങളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. വിവര ശേഖരണത്തിനുള്ള ഫോമുകള്‍ വില്ലേജ് ഓഫീസര്‍മാര്‍ മുഖാന്തിരം നാളെ മുതല്‍ വിതരണം ചെയ്യും. പുരുഷ ജീവനക്കാരുടെ വിവരങ്ങള്‍ വെള്ള നിറത്തിലുള്ള ഫോമിലും സ്ത്രീ ജീവനക്കാരുടേത് പിങ്ക് നിറത്തിലുള്ള ഫോമിലും നല്‍കണം. ഓരോകാര്യാലയത്തിനും നല്കിയ 13 അക്ക ഓഫീസ് കോഡ് നിശ്ചിത പ്രഫോര്‍മയില്‍ നിര്‍ദ്ദിഷ്ട കോളത്തില്‍ രേഖപ്പെടുത്തണം. പോസ്റ്റല്‍ ബാലറ്റിന് ഉദ്യോഗസ്ഥരുടെ ഐഡി കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തണം. പൂരിപ്പിച്ച ഫോമുകള്‍ മാര്‍ച്ച് മൂന്നിനകം വില്ലേജ് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കണം. അല്ലാത്തപക്ഷം ജനപ്രാതിനിധ്യനിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: