മേപ്പാടി : മേപ്പാടി ശ്രീ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിന് ആഘോഷ കമ്മിറ്റി ചെയര്മാന് പി.എം. പ്രസന്നസേനന്‍ കൊടിയേറ്റി. മാര്‍ച്ച് ഏഴിന് ഉത്സവം സമാപിക്കും. ക്ഷേത്രം തന്ത്രി ചാത്തനാട്ടില്ലം രാമചന്ദ്രന് നമ്പൂതിരി കാര്മീകത്വം വഹിക്കും. ഉത്സവ ദിവസങ്ങളില്‍ ഉച്ചക്ക് അന്നദാനമുണ്ടായിരിക്കും. മൂന്നിന് വൈകീട്ട് ഏഴിന് കരക പ്രദക്ഷിണം നടക്കും. രാത്രി എട്ടിന് കലാപരിപാടികള്‍. നാലിന് രാവിലെ 11ന് പൊങ്കലും പൂജയും നടക്കും. വൈകീട്ട് ആറിന് കാഴ്ചതട്ട് സ്വീകരിക്കല്‍. ഏഴിന് കലാപരിപാടി. മാര്‍ച്ച് അഞ്ചിനാണ് പ്രധാന ഉത്സവം. അന്ന് രാവിലെ ഒമ്പതിന് കുംഭാഭിഷേകം ആരംഭിക്കും. വൈകീട്ട് അഞ്ചുമുതല്‍ വരവ് കാഴ്ചതട്ട് സ്വീകരിക്കല്‍. രാത്രി 12ന് നഗരപ്രദക്ഷിണം. ആറിന് പുലര്‍ച്ചെ കനലാട്ടം. രാത്രി എട്ടിന് ഗുരുസിയാട്ടം. രാത്രി 12ന് വെടിയാട്ടം. ഏഴിന് രാത്രി എട്ടിന് ശേഷം കൊടിയിറക്കലും കരകം ഒഴുക്കലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: