മാനന്തവാടി : രാജ്യത്തിലെ ജനാധിപത്യ സംവിധാനത്തിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടുകള്‍ രാജ്യദ്രോഹപരമെന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വക്കറ്റ് കെ.പി.പ്രകാശ്ബാബു.
രാജ്യദ്രോഹികളെ സംരക്ഷിക്കുന്ന സിപിഎം കോണ്‍ഗ്രസ് നിലപാടിനെതിരെ രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനം എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ സംഘടിപ്പിച്ച ദേശരക്ഷാസദസ്സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാതൃരാജ്യത്തിനുവേണ്ടി ഭീകരവാദികളോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച ധീരദേശാഭിമാനികളായ നൂറുകണക്കിന് സൈനികരില്‍ ഒരാളെപോലും സ്മരിക്കാനോ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനോ തയ്യാറാകാത്ത സിപിഎമ്മും കോണ്‍ഗ്രസും ഭീകരവാദികളായ അഫ്സല്‍ഗുരുവിനും
യാക്കൂബ്മേമനുംവേണ്ടി കണ്ണീരൊഴുക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് മാത്രമാണ്. ഭാരത ചൈന യുദ്ധത്തിലടക്കം രാജ്യം വെല്ലുവിളി നേരിട്ടപ്പോഴെല്ലാം മുഖം തിരിഞ്ഞുനിന്ന ചരിത്രമാണ് സിപിഎമ്മിന്റേത്. മാത്രമല്ല ചുംബനസമരവും ബീഫ്ഫെസ്റ്റും നടത്തി യുവതലമുറയെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് സിപിഎം ചെയ്യുന്നത്. തീവ്രവാദികളെ കൂട്ടുപിടിച്ചുകൊണ്ട് നരേന്ദ്രമോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുളള ശ്രമമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്നത്.
രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഏതൊരുശക്തിയേയും ചെറുത്തു തോല്‍പ്പിക്കാന്‍ ഭാരതത്തിലെ ദേശസ്നേഹികളായ ജനതയ്ക്കൊപ്പം ഭാരതീയ ജനതാപാര്‍ട്ടിയും യുവമോര്‍ച്ചയും സദാ സന്നദ്ധമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. യുവമോര്‍ച്ച ജില്ലാഅധ്യക്ഷന്‍ അഖില്‍പ്രേം അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാപ്രസിഡന്റ് സജിശങ്കര്‍,കണ്ണന് കണിയാരം, ടി.എം .സുബീഷ്, പി.കെ.വീരഭദ്രന്, പി.കേശവനുണ്ണി, ജിതിന്‍ഭാനു, ധനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: