കുറുപ്പന്തറ: കോഴി ഫാമില്‍നിന്നും തെരുവ്‌നായ്‌ക്കള്‍ 300 ഇറച്ചിക്കോഴികലെ കൊന്നു. മേമ്മുറി പോളച്ചിറയില്‍ ദേവസ്യച്ചന്റെ കോഴികളെയാണ് ഇന്നലെ നായ്‌ക്കള്‍ ആക്രമിച്ചത്. 2500 കോവികള്‍ ഉള്ള ഫാമിന്റെ ഒരു കൂട്ടിലാണ് മൂന്ന് നായ്‌ക്കള്‍ കടന്നത്. കോവികളുടെ ബഹളംകേട്ട് വീട്ടുകാര്‍ ഓടിച്ചെന്നപ്പോള്‍ നായ്‌ക്കള്‍ രക്ഷപ്പെട്ടു. 250ഓളം കോഴികള്‍ക്ക് കടിയേറ്റിട്ടുണ്ടെന്ന് ഉടമ പറഞ്ഞു. 32 ദിവസം പ്രായമായ കോഴികളണ് ചത്തത്. പല ബാങ്കുകലില്‍നിന്ന് വായ്‌പ്പയെടുത്താണ് ഫാം നടത്തിയിരുന്നത്. 45000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പഞ്ചായത്തധികൃതരും വെറ്റനറി ഡോക്ടര്‍മാരും ഫാം സന്ദര്‍ശിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ കുറുപ്പന്തറ കടവിനടുത്ത് പൂതക്കാട്ടില്‍ ജോസഫിന്റെ 350താറാവുകളെ തെരുവുനായ്‌ക്കള്‍ കടിച്ച് കൊന്നിരുന്നു. മാഞ്ഞൂര്‍ പഞ്ചായത്തില്‍ തെരുവ് നായ്‌ക്കളഉടെ ആക്രമണം നിയന്ത്രിക്കാന്‍ പഞ്ചായത്ത് അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















