തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ച്ച് 14, 15 തീയതികളില്‍ നടത്താനിരുന്ന സെനറ്റ് യോഗത്തിന് മുന്നോടിയായി ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തടസ്സപ്പെട്ടു. 2016-17 ലെ ബഡ്ജറ്റ് എസ്റ്റിമേറ്റുകള്‍, വാര്‍ഷിക അക്കൗണ്ട്, സെനറ്റിലെ ചോദ്യോത്തരങ്ങള്‍ അംഗീകരിക്കല്‍, സര്‍ക്കാര്‍ അനുവദിച്ച പുതിയ കോളേജുകളുടെ അംഗീകാരം, എയ്ഡഡ് കോളേജ് അദ്ധ്യാപകരുടെ അംഗീകാരം, എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്ന യോഗമാണ് തടസ്സപ്പെട്ടത്. ഒരു വിഭാഗം അംഗങ്ങള്‍ തുടക്കം മുതല്‍തന്നെ ഒച്ചപ്പാടുണ്ടാക്കുകയും യോഗ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ഉച്ചയൂണിന് ശേഷം വീണ്ടും സഭ ചേര്‍ന്നുവെങ്കിലും പ്രസ്തുത അംഗങ്ങള്‍ തടസ്സം തുടരുകയും യോഗം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സഭ നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അമ്പതോളം ഗവേഷണ വിദ്യാര്‍ത്ഥികളുടെ പിഎച്ച്ഡി ഡിഗ്രി അവാര്‍ഡ് ചെയ്യുന്നത് ഇത് നിമിത്തം മുടങ്ങി. സര്‍വകലാശാലയ്‌ക്ക് റൂസ അനുവദിച്ച 20 കോടി രൂപയുടെ ആദ്യ ഗഡുവായ 2.5 കോടി ചിലവാക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: