തിരുവനന്തപുരം: ക്ഷേത്രോത്സവ വേദികളില്‍ കവിയരങ്ങുകള്‍ക്ക് പ്രാമുഖ്യം നല്‍കുവാന്‍ ക്ഷേത്ര ഭാരവാഹികള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പ്രമുഖ കവി പി. നാരായണക്കുറുപ്പ്. ശ്രീകാര്യം പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നാലാം ദിവസം തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചകവിയരങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും വരികളാണ് ഇന്നും ക്ഷേത്രങ്ങളില്‍ ഈശ്വര കീര്‍ത്തികളായി മുഴങ്ങുന്നത്. കബീര്‍ ദാസും സൂര്‍ദാസും മീരയും ഒക്കെ കവിതകളിലൂടെയാണ് ഭഗവത് ദര്‍ശന സായൂജ്യം നേടിയതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകാര്യം പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി നാലാം ദിവസം തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചകവിയരങ്ങില്‍ ‘സ്‌നേഹ ഗംഗ’ എന്ന കവിതാ പുസ്തകം പി. നാരായണകുറുപ്പ് ജെ.എം. റഹീമിനു നല്‍കി പ്രകാശനം ചെയ്യുന്നു
ചടങ്ങില്‍ രജി ചന്ദ്രശേഖരന്റെ ‘സ്‌നേഹ ഗംഗ’ എന്ന കവിതാ പുസ്തകം കവിയും അദ്ധ്യാപകനുമായ ജെ.എം. റഹീമിനു നല്‍കി പി. നാരായണകുറുപ്പ് പ്രകാശനം ചെയ്തു.
വെള്ളനാട് കൃഷ്ണന്‍കുട്ടി നായര്‍ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനും ഒരുമ മാസികയുടെ ചീഫ് എഡിറ്ററുമായ സുധാകരന്‍ ചന്തവിള കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. കവിയരങ്ങില്‍ ദുഷ്യന്തന്‍ കെ.ജി, മൈലച്ചല്‍ വീരേന്ദ്രകുമാര്‍, രാജലക്ഷ്മി, അനില്‍ ആര്‍ മധു, മനോജ് വട്ടപ്പാറ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. ശ്രീ നാരായണ പബ്ലിക് സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അഞ്ചു ജയരാജന്‍ സുഗതകുമാരിയുടെ കൃഷ്ണഗീതി അവതരിപ്പിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചെറുവയ്‌ക്കല്‍ ജയന്‍ സ്വാഗതവും, തപസ്യ സാഹിത്യവേദി ജില്ലാ സെക്രട്ടറി സിജി നായര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: