ഓമല്ലൂര്‍: കരാര്‍ ജീവനക്കാരനെ ഗ്രാമപഞ്ചായത്തംഗം ക്രൂരമായി മര്‍ദ്ദിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമുന്നാം വാര്‍ഡ് മെമ്പര്‍ സുജിത്ത് കുമാറാണ് കരാര്‍ ജീവനക്കാരനായ സ്മിതാഭവനില്‍ അഭിലാഷിനെ മര്‍ദ്ദിച്ചത്. ഇന്നലെ പകല്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ജീവനക്കാരും നോക്കിനില്‍ക്കെയാണ് അകാരണമായി അഭിലാഷിനെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഭിലാഷ് ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ചരാത്രി ഒരുസംഘം അക്രമികള്‍ മാരകായുധങ്ങളുമായി അഭിലാഷിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മതാവിനെ കൈയേറ്റം ചെയ്യുകയും ചെയ്തു.മുറ്റത്തുണ്ടായിരുന്ന പൂച്ചെട്ടികളും മറ്റും അക്രമികള്‍ നശിപ്പിക്കുകയും ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകന്‍കൂടിയായ അഭിലാഷ് ഇന്നലെ പഞ്ചായത്തിലെ തെരുവുവിളക്കുകള്‍ നന്നാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായാണ് ഓഫീസിലെത്തിയത്. തന്നെ മര്‍ദ്ദിച്ച ശേഷം ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചെന്ന് പരാതി നല്കി മൂന്നുമാസം ജയിലിടയ്ക്കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം സുജിത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിലാഷ് പറഞ്ഞു. അക്രമത്തിനിരയായ അഭിലാഷ് പത്തനംതിട്ട സിഐയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടികളെടുക്കാന്‍ അമാന്തിച്ചതായി ആക്ഷേപമുണ്ട്. അക്രമിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോവുമായി രംഗത്തുവരുമെന്ന് യുവമോര്‍ച്ച -ബിജെപി ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: