പന്തളം:പന്തളം കുരമ്പാല പുത്തന്‍കാവ് ക്ഷേത്ര വഞ്ചിക്ക് സമീപം കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. തൂത്തുക്കുടിയില്‍ നിന്നും വരുകയായിരുന്ന ട്രക്ക് അടൂരിനു പോയ സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് തട്ടി മുന്നോട്ടു പോയ ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് അടൂരില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് ട്രക്ക് വെട്ടിപൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ട്രക്ക് ഡ്രൈവര്‍ തൂത്തുക്കുടി മന്ദിരനഗറില് മഹാരാജനെ(48) ആദ്യം അടൂര്‍ ഗവ.ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.അപകടത്തില്‍ പരിക്കേറ്റ
ബൈക്ക് യാത്രക്കാരനായ കുളനട കെഎസ്ഇബിയിലെ ഓവര്‍സിയര്‍ അടൂര്‍ പാറയില്‍ അനുഗ്രഹയില്‍ ജോണ്‍ ഡേവിഡ്(51), കെഎസ്ആര്‍റ്റിസി ബസിലെ യാത്രക്കാരായ പനങ്ങാട് ലക്ഷ്മിനിവാസില്‍ രാജന് റ്റി.വി.(47), മലയാലപ്പുഴ ആനത്താലയില് സുധീഷ്(34), കൊട്ടാരക്കര രാജേഷ്ഭവനില്‍ രാജേഷ്(34), ചെങ്ങന്നൂര്‍ പ്ലാക്കോട്ട് അതുല്‍കൃഷ്ണ(20), കൊട്ടാരക്കര കുഴിക്കാട്ടുവിള ശ്രീകല(36), മാവേലിക്കര ശ്രീപദത്തില്‍ സൂര്യ(30), വാളകം നിര്മ്മലഹൗസില് ഹരിലാല്‍(40), പന്തളം അജയ്ഭവനില്‍ ജയചന്ദ്രന്, തിരുവല്ല സൗഹൃദയസദനത്തില് ജയകുമാര്‍(55), തിരുവല്ല മാനംഗേരില് എലിസബത്ത് കോശി(50), വെട്ടിയാര്‍ പുത്തൂര്‍വീട്ടില്‍ ഓമനയമ്മ(51), തിരുവല്ല ഉത്രംപള്ളില് അനിത(50), ആലപ്പുഴ മോഹനവിലാസത്തില്‍ രഞ്ജിത്കുമാര്‍(30), തൊടുപുഴ കൊച്ചാലില്‍ പുത്തന്‍പുരയില്‍ പ്രവീണ്‍(30), മല്ലപ്പള്ളി പ്രാന്തോടത്ത്നിര്മ്മല്(26) എന്നിവരെ പരിക്കുകളോടെ പന്തളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി. റോഡില്‍ നീണ്ട ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പോലീസിന്റെയും സമീപവാസികളുടെയും സമയോചിതമായ ഇടപെടലുകള്‍ മൂലം പരിക്കേറ്റവരെ പെട്ടന്നു തന്നെ സമീപത്തുള്ള ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: